ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍സാധ്യത:

Spread the love

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍സാധ്യത.

video
play-sharp-fill

രാജ്ഭവനിലെ ഫയലുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെയാണ് ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശെഹറില്‍ നിന്ന് മത്സരിച്ചേക്കും എന്ന അഭ്യൂഹം ശക്തിപ്പെട്ടത്.

ബിജെപി നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചാല്‍ അദ്ദേഹം ഗവര്‍ണര്‍സ്ഥാനം ഒഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി നേതൃത്വവുമായി അദ്ദേഹം ആശയവിനിമയം നടത്തിയിട്ടുണ്ട്. സ്വദേശമായ ബുലന്ദ്ശെഹര്‍ ഉള്‍പ്പെടെ യുപിയിലെ പലമണ്ഡലങ്ങളും പരിഗണിനയിലുണ്ട്. എന്നാല്‍ പാര്‍ട്ടി നേതൃത്വം  ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.