കോട്ടയം കൊല്ലാട് മലമേൽക്കാവ് ഭാഗത്ത് ഇറക്കത്തിൽ കാർ നിയന്ത്രണം വിട്ടു വീട്ടുമുറ്റത്തേക്കു പതിച്ചു: 2 പേർക്ക് പരിക്ക്:

Spread the love

 

സ്വന്തം ലേഖകൻ
കൊല്ലാട്: മലമേൽക്കാവ് ഭാഗത്ത് നിയന്ത്രണം വിട്ട് കാർ വീട്ടുമുറ്റത്തേക്ക് പതിച്ചു. 2 പേർക്ക് പരിക്കേറ്റു .ഇന്ന് രാവിലെ 11. 30 ഓടെ ആയിരുന്നു സംഭവം. മലമേൽക്കാവ് ക്ഷേത്രത്തിനു സമീപത്തുനിന്ന് ഇറങ്ങി വന്ന മാരുതി ആൾട്ടോ കാർ ആണ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് പതിച്ചത്. മലമേൽക്കാവ് സ്വദേശി രാമകൃഷ്ണൻ (70), ഭാര്യ അമ്മുക്കുട്ടി (60) എന്നിവർക്കാണ് പരിക്കേറ്റത്‌.

video
play-sharp-fill

പരിക്കേറ്റ ഇരുവരെയും നാട്ടുകാരുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചത്. പുതുപ്പള്ളി പാറാട്ട് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം. തുടർ ചികിത്സക്കായ് ഇരുവരെയും മെഡിക്കൽ കോളേജ്മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇറക്കത്തിൽ നിയന്ത്രണം വിട്ട കാർ സുകുമാർ സുരേഷിന്റെ വീടിന്റെ ഷെയ്ഡിൽ ഇടിച്ച ശേഷം തൊട്ടടുത്തുള്ള വീടിന്റെ മുറ്റത്തേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. സമീപത്തെ വീടുകളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group