അടിപിടി കേസില്‍ പിടിയിലായ പ്രതികളെ മോചിപ്പിക്കണം; ഗുണ്ടകളും പൊലീസും തമ്മില്‍ സംഘര്‍ഷം; നാല് ഗുണ്ടകളെ കീഴ്‌പ്പെടുത്തി; രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

Spread the love

കൊല്ലം: കൊല്ലം ജില്ലയിലെ കേരളാപുരത്തിനടുത്ത് ഗുണ്ടകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.

video
play-sharp-fill

കേരളപുരത്തിനടുത്ത് പൂജപ്പുര സൊസൈറ്റി ജങ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അടിപിടി കേസില്‍ പിടിയിലായ പ്രതികളെ മോചിപ്പിക്കാനാണ് ഗുണ്ടകള്‍ പോലീസിനെ ആക്രമിച്ചത്.

ഗുണ്ടാ സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഘത്തിലെ നാലുപേരെ ബല പ്രയോഗത്തിലൂടെ പൊലീസ് കീഴടക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സനേഷ്, അഭിലാഷ്, ചന്തു, അനൂപ് എന്നിവരാണ് പിടിയിലായത്. കുണ്ടറ പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.