play-sharp-fill
മാവേലിക്കര ലോക്സഭ മണ്ഡലം; സാധ്യത പട്ടികയില്‍ ഒന്നാമത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍; അഡ്വ. അരുണ്‍ കുമാറിന്‍റെ പേര് തള്ളി

മാവേലിക്കര ലോക്സഭ മണ്ഡലം; സാധ്യത പട്ടികയില്‍ ഒന്നാമത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍; അഡ്വ. അരുണ്‍ കുമാറിന്‍റെ പേര് തള്ളി

കൊല്ലം: മാവേലിക്കര ലോക്സഭ മണ്ഡലത്തില്‍ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉള്‍പ്പെടെ മൂന്ന് പേരുടെ സാധ്യത സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി സിപിഐ കൊല്ലം ജില്ലാ കൗണ്‍സിൽ.

അടൂർ എഎല്‍എ ചിറ്റയം ഗോപകുമാറിന് മുൻഗണന നല്‍കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരനും സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം ആർ എസ് അനിലും പട്ടികയിലുണ്ട്.


സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി എ അരുണ്‍കുമാറിനെ പരിഗണിക്കാതെയാണ് കൊല്ലം ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നല്‍കിയത്. നേരത്തെ കോട്ടയം കൗണ്‍സില്‍ തയ്യാറാക്കിയ പട്ടികയില്‍ നിന്നും അരുണിനെ ഒഴിവാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാനാര്‍ത്ഥികളുടെ പാനല്‍ തയാറാക്കാന്‍ ഇന്നലെ ചേര്‍ന്ന കോട്ടയം ജില്ലാ കൗണ്‍സില്‍ അരുണിന്റെ പേര് മൂന്നംഗ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പാര്‍ട്ടി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം നടന്നതാണ് സി എ അരുണ്‍ കുമാറിനെതിരെ സിപിഐയില്‍ നീക്കം നടക്കാന്‍ കാരണം.