കാത്തിരുന്ന അതിഥി എത്തി; ശബരിനാഥൻ – ദിവ്യ എസ്.അയ്യർ ദമ്പതികൾക്ക് ആൺകു് പിറന്നു

Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

അരുവിക്കര എം.എല്‍.എയായ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ദമ്പതികള്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നുവെന്ന വിവരം ശബരീനാഥന്‍ എം.എല്‍.എ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.
ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി കാര്‍ത്തികേയന്റെ മരണ ശേഷമാണ് ജോലി രാജിവെച്ച് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കേരള സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറായി വിരമിച്ച ഡോ. എം.ടി സുലേഖയാണ് അമ്മ.
ഐ.എസ്.ആര്‍.ഓ ഉദ്യോഗസ്ഥാനായിരുന്ന ശേഷ അയ്യരുടെയും എസ്.ബി.ടി യില്‍ ഓഫീസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി
ബി.എസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ എസ്. അയ്യര്‍ സിവില്‍ സര്‍വീസിലേക്കെത്തുന്നത്.