മുട്ടമ്പലം മേൽപ്പാലം, അടിപ്പാത എന്നിവയുടെ ഉദ്ഘാടനം ; ബി ജെ പി കഞ്ഞിക്കുഴി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ വികസന സന്ദേശ യാത്ര നാളെ
സ്വന്തം ലേഖകൻ
കോട്ടയം : മുട്ടമ്പലം മേൽപ്പാലം, അടിപ്പാത എന്നിവയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബി ജെ പി കഞ്ഞിക്കുഴി ഏരിയാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ റെയിൽവേ വികസന സന്ദേശ യാത്ര നടത്തുന്നു.
ഫെബ്രുവരി 25 ഞായറാഴ്ച്ച വൈകിട്ട് 4 ന് കോട്ടയം റെയിൽവേസ്റ്റേഷൻ അങ്കണത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് അരുൺ മൂലേടത്തിൻ്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് ജി.ലിജിൻ ലാൽ യാത്ര നായകൻ കഞ്ഞിക്കുഴി ഏരിയാ പ്രസിഡണ്ട് രാജൻ സപ്തസ്വരക്ക് പാർട്ടി പതാക കൈമാറി കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകിട്ട് 7 ന് കൊപ്രത്ത് ജംങ്ഷനിൽ സമാപന സമ്മേളനത്തിൽ മധ്യമേഖല ഉപാധ്യക്ഷൻ ടി.എൻ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. ഫെബ്രുവരി 26 തിങ്കൾ 11.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ വഴി മുട്ടമ്പലം അടിപ്പാതയും മേൽപ്പാലവും നാടിന് സമർപ്പിക്കും
Third Eye News Live
0