കെ പി സി.സി ജനകീയ ചർച്ചാ സദസിൽ ദുരിതകഥ പങ്കു വച്ച ലക്ഷ്മിക്കു വീടായി

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: കെ.പി.സി. സി.സമരാഗ്നി യാത്രയുടെ ഭാഗമായി കോട്ടയത്ത് നടത്തിയ ജനകീയ ചർച്ചാ സദസിൽ പങ്കെടുത്ത വീട്ടമ്മയ്ക്ക് വീട് വയ്ക്കാൻ സൗജന്യമായി സ്ഥലം നല്കാമെന്ന് ജനപ്രതിനിധി. വീടിന്റെ കാര്യം പരിഗണിക്കാമെന്ന് കെപിസിസിയും ഏറ്റു. പെൻഷൻ കിട്ടാത്തതിനാൽ ജീവിതം വഴിമുട്ടിയെന്നും കാപ്പാടമില്ലെന്നുമുള്ള സങ്കടം അറിയിക്കാനാണ്ലക്ഷ്മിയും മകൾ രാധയും എത്തിയത്

video
play-sharp-fill

‘‘സാറേ ആറു മാസമായി പെൻഷൻ കിട്ടുന്നില്ല. ഞാനും മകളും രോഗികളാണ്. ഞങ്ങൾക്ക് കിടപ്പാടമില്ല’’- കൈ കൂപ്പി പൊട്ടിക്കരഞ്ഞ് ലക്ഷമിയെന്ന വീട്ടമ്മ പറഞ്ഞു. കെ.പി.സി. സി. അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും മുന്നിൽ ലക്ഷ്മിയും മകൾ രാധയും തങ്ങളുടെ ദുരിതജീവിതം പങ്കുവെച്ചതോടെ അവരുടെ കണ്ണീരിൽ സദസും ഒരു നിമിഷം മൗനമായി. ആ മൗനം മുറിച്ച് കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബിജോൺ കൈതയിൽ പറഞ്ഞു.

‘‘കുടുംബത്തിന് വീട് വെയ്ക്കാൻ മൂന്നു സെന്റ് സ്ഥലം സൗജന്യമായി നൽകാം’’. പെൻഷൻ കിട്ടുന്നില്ലെന്ന് പരാതി പറയാനെത്തിയ തങ്ങൾക്ക് സൗജന്യമായി സ്ഥലം വാ്ഗദാനം ചെയ്തപ്പോൾ ലക്ഷമിയുടെ കണ്ണീരിൽ കുതിർന്ന മുഖത്ത് അമ്പരപ്പ്.
‘‘ഞാനല്ല; ദേ ഇതാണ് ആൾ’’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിബി ജോണിനെ അടുത്തേക്ക് വിളിച്ച് പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ പറഞ്ഞു.
കുടുംബത്തിന് വീട് വെച്ചു നൽകുന്ന കാര്യം കോൺഗ്രസ് പരിഗണിക്കുമെന്ന് തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചതോടെ നിർധന കുടുംബത്തിന് ആശ്വാസം പകർന്ന സ്നേഹക്കൂട്ടായ്മയായി ജനകീയ സദസ് മാറി.
കോട്ടയം വിജയപുരം പഞ്ചായത്തിലെ 17-ാം വാർഡിലെ കൊല്ലക്കൊമ്പ് കോളനിയിലാണ് 88 കാരിയായ ലക്ഷ്മിയും മകൾ രാധയും താമസിക്കുന്നത്. റെയിൽവേ പുറമ്പോക്ക് ഒഴിപ്പിച്ചപ്പോഴാണ് ഇവരെ ലക്ഷം വീട് കോളനിയിലേക്ക് മാറ്റിയത്. ലൈഫിൽ അപേക്ഷ കൊടുത്തെങ്കിലും വീട് നിർമാണം പൂർത്തിയാക്കാനുള്ള മിച്ചം തുക കണ്ടെത്താൻ ഇവർക്ക് മാർഗമില്ല. ഇരുവർക്കും ഹൃദയസംബന്ധമായ അസുഖമുണ്ട്. ഇപ്പോൾ പെൻഷൻ മുടങ്ങിയിട്ട് ആറു മാസമായി. മകൾ രാധ വീട്ടുജോലിക്ക് പോകുന്നുണ്ട്.
‘‘റേഷനരിയാണ് ഞങ്ങളുടെ ആദായം’’- ലക്ഷ്മിയുടെ വാക്കുകളിൽ ആ കുടുംബത്തിന്റെ ദൈന്യത നിഴലിച്ചു.

പനച്ചിക്കാട് പഞ്ചായത്തിലെ നാലാം വാർഡിലാണ് സ്ഥലമെന്നും ഇതിന്റെ രേഖകൾ ഉടൻ കൈമാറുമെന്നും സിബി ജോൺ പറഞ്ഞു. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം കൂടിയാണ് സിബി.