play-sharp-fill
കേരളാ നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന്റെ ആധുനിക റൈസ് മില്ല് ശിലാസ്ഥാപനം നാളെ കൂടല്ലൂരിൽ:

കേരളാ നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന്റെ ആധുനിക റൈസ് മില്ല് ശിലാസ്ഥാപനം നാളെ കൂടല്ലൂരിൽ:

സ്വന്തം ലേഖകൻ
കോട്ടയം : നെൽ കർഷകരെ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിനും മികച്ച അരി വിപണിയിൽ ലഭ്യമാക്കുന്നതിനുമായി രൂപംകൊടുത്ത കേരളാ നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന്റെ ആധുനിക റൈസ് മില്ല് യാഥാർത്ഥ്യമാവുകയാണ്. കൂടല്ലൂർ കവലയ്ക്ക് സമീപം കാപ്കോസ് വാങ്ങിയ സ്ഥലത്ത് ഗോഡൗണും ആധുനിക മില്ലും സ്ഥാപിക്കും. റൈസ് മില്ലിന്റെ ശിലാ സ്ഥാപനം നാളെ (ഫെബ്രുവരി 24 ശനിയാഴ്ച) 3 – ന് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ . വാസവൻ നിർവഹിക്കും.

ചടങ്ങിൽ കാപ്കോസ് പ്രസിഡണ്ട് കെഎം രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.


തോമസ് ചാഴിയാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. മോൻസ് ജോസഫ് എംഎൽഎ മുഖ്യാതിഥി ആയിരിക്കും. സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി ഐ എ എസ്. സംസ്ഥാന സഹകരണ രജിസ്ട്രാർ ടിവി സുഭാഷ് ഐ എ എസ്. കോട്ടയം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഐഎഎസ് ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു .സിപിഎം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സെക്രട്ടറി എ വി .റസൽ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി ബിനു. ഗോപാലകൃഷ്ണൻ നായർ , ആർ രാംകുമാർ .പ്രൊഫസർ ലോപ്പസ് മാത്യു 1 തോമസ് മാളിയേക്കൽ ,എൻ വിജയകുമാർ , ജോൺസൺ പുളിക്കയിൽ , പി ഹരിദാസ് , ജയമ്മ പോൾ, കെ എൻ വേണുഗോപാൽ ,ഇ എസ് ബിജു ,കെ ജെ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും