play-sharp-fill
അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ പരിചിന്തനദിനം ആചരിച്ചു; ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കോട്ടയം ജില്ലാ ട്രെയിനിങ് കമ്മീഷണർ റോയി പി ജോർജ് ഉദ്ഘാടനം നിർവഹിച്ചു

അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ പരിചിന്തനദിനം ആചരിച്ചു; ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കോട്ടയം ജില്ലാ ട്രെയിനിങ് കമ്മീഷണർ റോയി പി ജോർജ് ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ പരിചിന്തനദിനം വിവിധ കലാപരിപാടികളോടെ ആചരിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ലിജി മാത്യു അധ്യക്ഷയായിരുന്ന യോഗം ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കോട്ടയം ജില്ലാ ട്രെയിനിങ് കമ്മീഷണർ റോയി. പി.ജോർജ് ഉദ്ഘാടനം ചെയ്തു.

ജോവിയ ജോവിച്ചൻ സ്വാഗതവും അങ്കിത അജി നന്ദിയും പറഞ്ഞു. കമ്പനി ലീഡർ ഡെൽന ജയിസ്മോൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ആഷിത ജോർജ്, അലീഷ അന്ന ടോം എന്നിവർ ഗൈഡിന്റെ ചരിത്രവും പ്രാധാന്യവും വിശദീകരിച്ച് പ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡ് മെമ്പർ ബേബിനാസ് അജാസ്, പി. റ്റി. എ പ്രസിഡന്റ് മോൻസ് സെബാസ്റ്റ്യൻ,പി. റ്റി. എ വൈസ് പ്രസിഡന്റ് മഞ്ജു ജോർജ്, മാതാപിതാക്കളുടെ പ്രതിനിധി രാജേഷ്. വി. നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

നാടോടി നൃത്തം, നാടൻപാട്ട് തുടങ്ങിയ വിവിധ കലാപരിപാടികൾ ഗൈഡ്സ് അവതരിപ്പിച്ചു. ഗൈഡ് ക്യാപ്റ്റൻമാരായ സിസ്റ്റർ അൽഫോൻസാ, സിസ്റ്റർ ജിത്തു മോൾ തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജോസ്നയും സംഘവും അവതരിപ്പിച്ച BP’s exercise , ആഷ്‌മിയുടെയും സംഘത്തിന്റെയും നാടൻ പാട്ട്, ഐറിനും കൂട്ടരും അവതരിപ്പിച്ച നാടോടിനൃത്തം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.