കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പതിനാലുകാരി ഗര്‍ഭിണി; മുത്തച്ഛന് ഒളിവില്‍; പ്രതി പെണ്‍കുട്ടിയെ നാല് മാസത്തോളം ബലാത്സംഗം ചെയ്തതായി പൊലീസ്
ആന്ധ്രപ്രദേശ്: കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പതിനാലുകാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മുത്തച്ഛന് ഒളിവില്‍ പോയതായും പെണ്‍കുട്ടിയെ 4 മാസത്തോളം ബലാത്സംഗം ചെയ്തതായും പൊലീസ് പറഞ്ഞു.
ഹൈദരബാദിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണെന്നും മാതാപിതാക്കള്‍ ദിവസജോലിക്കാരാണെന്നും അവനിഗദ്ദ ഡിഎസ്പി മുരളീധർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Third Eye News Live
0