വെച്ചൂർപഞ്ചായത്ത് വയോജനങ്ങൾക്ക് 4,08000 രൂപയുടെ ശ്രവണ സഹായി വിതരണം ചെയ്തു:

Spread the love

 

സ്വന്തം ലേഖകൻ
വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് ശ്രവണ സഹായി വിതരണം ചെയ്തു. ഇടയാഴം രുക്മിണി ഓഡിറ്റോറിയത്തിൽ കെൽട്രോണിൻ്റെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ 4,08000 രൂപ വിനിയോഗിച്ചു 26 പേർക്കാണ് പരിശോധനകൾക്ക് ശേഷം ഇടത് വലതു ചെവികളിൽ ഉപയോഗിക്കാൻ ശ്രവണ സഹായി വിതരണം ചെയ്തത്.

video
play-sharp-fill

പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ ശ്രവണ സഹായി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സോജി ജോർജ്, പഞ്ചായത്ത് അംഗങ്ങളായ എൻ. സുരേഷ് കുമാർ, സഞ്ജയൻ, ബിന്ദുരാജു, ഗീതാ സോമൻ, ഐസിഡിഎസ് സൂപ്പർവൈസർആർ.രമ്യ , കെൽട്രോണിലെ സാങ്കേതിക വിദഗ്ധൻ പി.എ.അഖിൽ തുടങ്ങിയവർ സംബന്ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group