” നിങ്ങള്‍ ചെയ്യുന്നത് എന്താണോ അതിന്റെ ഫലം നിങ്ങള്‍ തന്നെ അനുഭവിക്കേണ്ടി വരും,” ; നടുറോഡില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി

Spread the love

സ്വന്തം ലേഖകൻ

ആളൊഴിഞ്ഞ റോഡിലിട്ട് പെണ്‍കുട്ടിയെ ഉപദ്രവിക്കാനും അപമാനിക്കാനും ശ്രമിച്ചയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. പെണ്‍കുട്ടിയുടെ പിന്നാലെ എത്തി ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇയാളില്‍ നിന്നും കുതറിമാറാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ആളൊഴിഞ്ഞ വഴിയില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അതുവഴി വന്ന ഒരു ബസ് പെണ്‍കുട്ടിയ്ക്ക് തുണയായി. ബസില്‍ നിന്നും നിരവധി പേര്‍ ഇറങ്ങിവന്ന് പ്രതിയെ കണക്കറ്റ് മര്‍ദ്ദിക്കുന്നതും വീഡിയോയിലുണ്ട്. ഇത് കണ്ടതോടെ കര്‍മഫലം ഒട്ടും വൈകിലെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.

” നിങ്ങള്‍ ചെയ്യുന്നത് എന്താണോ അതിന്റെ ഫലം നിങ്ങള്‍ തന്നെ അനുഭവിക്കേണ്ടി വരും,” എന്ന് ഒരാള്‍ കമന്റ് ചെയ്തു.

” മറ്റുള്ളവര്‍ക്കായി മനുഷ്യര്‍ മുന്നോട്ട് വരുന്നത് കാണുമ്ബോള്‍ സന്തോഷം തോന്നുന്നു,” എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

” പ്രതീക്ഷയ്ക്ക് വകയുണ്ട്,” എന്നാണ് ഒരാളുടെ കമന്റ്. .

” അവനെ ഒരു പാഠം പഠിപ്പിക്കണം,” എന്നും മറ്റൊരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കുറിച്ചു.