കെപിഎംഎസ് വക സ്ഥലം കൈയ്യേറിയതിൽ പ്രതിഷേധിച്ച് അയ്മനം ശാഖ പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി:

Spread the love

സ്വന്തം ലേഖകൻ

പരിപ്പ്: കെപിഎംഎസ് അയ്മനം ശാഖയുടെ കൈവശമുള്ള ഭൂമിയിൽ സ്വകാര്യ വ്യക്തി അനധികൃതമായി കയ്യേറ്റം നടത്തിയതിനെതിരേ കെപിഎംഎസ് അയ്മനം ശാഖയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സമ്മേളവും നടത്തി.
പരിപ്പ് കാവനാച്ചിറ പാലത്തിന് കിഴക്കുവശമുള്ള കെപിഎംഎസ് വക സ്ഥലം സ്വകാര്യവ്യക്തി അനധികൃതമായി മണ്ണ് അടിക്കുകയും കൊടിമരവും മറ്റും നശിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് പന്തംകൊളുത്തി പ്രകടനം പ്രതിഷേധവും നടന്നത്.

പ്രസ്തുത സ്ഥലത്ത് നിന്നും ആരംഭിച്ച പ്രകടനം പരിപ്പ് ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനത്തിൽ അയ്മനം ശാഖാ പ്രസിഡന്റ് സജിമോൻ മുപ്പതിൽച്ചിറ അദ്ധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി എൻ.കെ. റെജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹി വിനോയ് പുതുവൽ വിഷയാവതരണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം താലൂക്ക് യൂണിയൻ സെക്രട്ടറി ഗിരീഷ് വള്ളംകുളം, താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ജോമോൻ പനച്ചിക്കാട്, ശാഖാ പ്രസിഡൻ്റ് സതീഷ് കുമാർ, ശാഖാ സെക്രട്ടറി സുധാ അഭീഷ്, ജോയിന്റ് സെക്രട്ടറി വിജി സതീഷ്, ഖജാൻജി ബിനീഷ് നെല്ലിപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.