സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ അന്തരിച്ചു.
ഡൽഹി : സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ (95) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ (22-02-2024)രാവിലെ 10 മണിക്ക് ഡൽഹിയിലെ പാഴ്സി ആരാംഗാഹിൽ നടക്കും.
1991ൽ പത്മഭൂഷണും, 2007ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു. മികച്ച ഭരണഘടനാ വിദഗ്ധനായിരുന്ന അദ്ദേഹം രാജ്യാന്തരതലത്തിലടക്കം ശ്രദ്ധേയമായ കേസുകൾ കൈകാര്യം ചെയ്തിരുന്നു. രാജ്യാന്തര തർക്കപരിഹാര കേസുകളിലും (ആർബിട്രേഷൻ) വിദഗ്ധനായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ: പരേതയായ ബാപ്സി എഫ്. നരിമാൻ.
മകൻ: റോഹിന്റൻ നരിമാൻ (സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകനായിരുന്നു. പിന്നീട് സുപ്രീം കോടതി ജഡ്ജിയും, അഡീഷനൽ സോളിസിറ്റർ ജനറലുമായി)
മകൾ: അനഹീത (സ്പീച്ച് തെറപിസ്റ്റ്)
Third Eye News Live
0