
മൗറീഷ്യസ്: മൗറീഷ്യസിലെ ബീച്ചില്‍ ഇരുപത്തെട്ടാം പിറന്നാള്‍ കൊണ്ടാടി നടി അനുപമ പരമേശ്വരന്‍.
മൗറീഷ്യസിലെ കിടിലൻ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാൻ മറന്നില്ല. ലേ മെറീഡിയന്‍ ഐല്‍ മൗറിസ് റിസോര്‍ട്ടിലാണ് താരത്തിന്‍റെ ജന്മദിനാഘോഷം നടന്നത്.
ഈ പിറന്നാളിന് മറ്റൊരു പ്രാധാന്യം കൂടി ഉണ്ട്. അനുപമ സിനിമയില്‍ എത്തിയിട്ട് പത്തു വര്‍ഷം പൂർത്തിയാകുന്ന ദിനവും കൂടിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനെട്ടാം വയസ്സിലാണ് അനുപമ എന്ന നടിയെ ആദ്യമായി വെള്ളിത്തിരയില്‍ കാണുന്നത്. പ്രേമത്തിലെ മേരിയായി എത്തിയ ആ ചുരുണ്ട മുടിക്കാരിയെ പ്രേക്ഷകര്‍ ഹൃദയത്തില്‍ ഏറ്റെടുത്തു.
പിന്നീട് മറ്റു ഭാഷകളിലേക്ക് നീങ്ങിയ അനുപമ, തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ മികച്ച നടിയായി പേരെടുത്തു. തെന്നിന്ത്യയൊട്ടാകെ ലക്ഷക്കണക്കിന് ആരാധകര്‍ അനുപമയ്ക്കുണ്ട്.
ഇത്രത്തോളം എത്താന്‍ സഹായിച്ച ആരാധകരോടും പ്രേക്ഷകരോടും അനുപമ ഒപ്പമുള്ള കുറിപ്പില്‍ നന്ദി രേഖപ്പെടുത്തി. ഒട്ടേറെ താരങ്ങളും അനുപമയ്ക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.