video
play-sharp-fill

ഈശോസഭയുടെ പാറ്റ്നാ പ്രോവിൻസ് അംഗം ബേബിച്ചൻ കറുകപ്പറമ്പിൽ നിര്യാതനായി

ഈശോസഭയുടെ പാറ്റ്നാ പ്രോവിൻസ് അംഗം ബേബിച്ചൻ കറുകപ്പറമ്പിൽ നിര്യാതനായി

Spread the love

കുറിച്ചി: ഈശോസഭയുടെ പാറ്റ്നാ പ്രോവിൻസ് അംഗം ബ്രദർ റ്റോം കറുക എസ്ജെ (ബേബിച്ചൻ കറുകപ്പറമ്പിൽ- 79) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) ഒമ്പതിനു പാറ്റ്നായിലെ ദിഘാ ഘട്ട് സെന്റ് സേവ്യർ കോളജിനോടു ചേർന്നുളള സെമിത്തേരിയിൽ. പാറ്റ്നാ സെന്റ് സേവ്യേഴ്സ്, ദിഗാഘട്ട് എക്സ് ടിടിഐ, ഡൽഹി വിദ്യാജ്യോതി, ജയ്പൂർ, ബത്തിയാ തുടങ്ങി പാറ്റ്നാമിഷന്റെ വിവിധ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയിലെ കുറിച്ചി ഇടവക കറുകപ്പറമ്പിൽ കുടുംബാംഗം. സഹോദരങ്ങൾ: സിസ്റ്റർ ലെയോ എഫ്സിസി (കോതമംഗലം), പരേതരായ സിസ്്റ്റർ കലിസ്റ്റ സിഎംസി (പാലാ), ഫാ. ചെറിയാൻ കറുകപ്പറമ്പിൽ എംഎസ്എഫ്എസ് (വിശാഖപട്ടണം), സിസ്റ്റർ സോഫിയ എഫ്സിസി ( എറണാകുളം), കുട്ടപ്പൻ, ജോർജ്, ജയിംസ് ( കുറിച്ചി). സിബിസിഐ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറിയും പാറമ്പുഴ ബേത്ലഹം പള്ളി വികാരിയുമായ ഫാ. ജോബി കറുകപ്പറമ്പിൽ സഹോദരപുത്രനാണ്.