മാസപ്പടി കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മാത്യു കുഴൽ നാടൻ എംഎൽഎ.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ നടന്നത് അഴിമതിയാണ്. ഇതിൽ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ് സ്പീക്കർ നിയമസഭയിൽ സംസാരിക്കുന്നത് തടഞ്ഞത്.
സ്പീക്കർ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.
വാർത്താസമ്മേളനത്തിലാണ് പിണറായിക്കെതിരേയും സ്പീക്കർക്കെതിരേയും മാത്യു കുഴൽനാടൻ വിമർശനമുന്നയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1000 കോടിക്കു മുകളിൽ മൂല്യം ഉള്ള കരിമണൽ പാട്ടത്തിനു സിഎംആർഎല്ലിനു സർക്കാർ അനുമതി നൽകി. 2004ലാണ് പാട്ടത്തിനു നൽകിയത്. പിന്നീട് അനുമതി സ്റ്റേ ചെയ്തു. വിഎസിന്റെ കാലത്തു കരി മണൽ പാട്ടം പൊതു മേഖലയിൽ മാത്രമാക്കി. സിഎംആർഎല്ലിനു അനുകൂലമായി ഹൈകോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിധി ഉണ്ടായി.
എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ സുപ്രീം കോടതിയിൽ പോയി. തുടർന്ന് സിഎംആർഎല്ലിന് പാട്ടം അനുവദിച്ച മേഖലകൾ വിഞാപനം ചെയ്താൽ സർക്കാരിന് ഏറ്റെടുക്കാം എന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
2016 ഏപ്രിൽ 8 ന് പിണറായി സർക്കാർ അധികാരത്തിൽ വരികയും 2016 ഡിസംബർ 20 മുതൽ മുതൽ വീണയുടെ അക്കൗണ്ടിലേക്ക് സിഎംആർഎല്ലിൽ നിന്ന് പണം എത്തി തുടങ്ങിയെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു .