കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു; യുവാവിന് ഗുരുതര പരുക്ക്
കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി റിസ്വാന് (25) ഗുരുതരമായി പരുക്കേറ്റു.
പേട്ട സ്കൂളിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെ അപകടമുണ്ടായത്. അപകടത്തിൽ കാറിൻ്റെ ഡ്രൈവർക്കും ഉള്ളിലുണ്ടായിരുന്ന യാത്രക്കാരനും പരുക്കേറ്റിട്ടുണ്ട്.
സ്ഥാപനത്തിന് മുൻവശത്തായി ദേശീയ പാതയോരത്ത് കൂടി നടന്നു നീങ്ങിയ റിസ്വാനെ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.തുടർന്ന് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് വാഹനം നിന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനം ഓടിച്ചിരുന്ന പൊൻകുന്നം ഒന്നാം മൈൽ സ്വദേശി പൂവേലിക്കുന്നേൽ ഫ്രാൻസിസ്, വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന കറിക്കാട്ടൂർ സ്വദേശി കരിമ്പോലിൽ മാധവൻ എന്നിവർക്കും അപകടത്തിൽ പരുക്കേറ്റു. റിസ്വാനെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. മറ്റ് രണ്ട് പേരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.