ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ആദ്യ സ്ഥാനാർത്ഥി; കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എമ്മിനായി മത്സരിക്കുക സിറ്റിങ് എംപി തോമസ് ചാഴിക്കാടൻ; അതിവേഗ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത് പ്രചരണത്തില്‍ കുതിച്ചു കയറല്‍; ഇനി പൊടിപാറും മത്സരം….!

Spread the love

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടത്തി കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി.

video
play-sharp-fill

സിറ്റിങ് എംപി തോമസ് ചാഴിക്കാടനാണ് സ്ഥാനാർത്ഥി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പക്ഷത്തു നിന്നും ജയിച്ച്‌ ലോക്‌സഭയിലെത്തിയ തോമസ് ചാഴിക്കാടൻ ഇത്തവണ ഇടതുപക്ഷത്താണ്. യുഡിഎഫില്‍ നിന്നും അകന്ന് ജോസ് കെ മാണിയും കൂട്ടരും നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഇടതുപക്ഷത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇടതു മുന്നണിക്ക് വേണ്ടിയാണ് ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം.

സിറ്റിങ് എംപിയായ തോമസ് ചാഴിക്കാടൻ യുഡിഎഫ് കോട്ടയായ കോട്ടയത്ത് വിജയം തുടരാനാകുമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പാർട്ടി ചെയർമാൻ ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. ഇടതു മുന്നണിയിലെ സീറ്റ് വിഭജനം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസിന് തന്നെയാണ് സീറ്റ്. പി ജെ ജോസഫ് നയിക്കുന്ന കേരളാ കോണ്‍ഗ്രസിനായി ഫ്രാൻസിസ് ജോർജ് മത്സരിക്കുമെന്നാണ് സൂചന. ഇതിനൊപ്പം ബിജെപി മുന്നണിയില്‍ തുഷാർ വെള്ളപ്പാള്ളിയും മത്സരിച്ചേക്കും.

എൻഡിഎ സീറ്റ് ബിഡിജെഎസിനാണ്. എസ് എൻ ഡി പിയിലെ പ്രധാനി ബിജെപിക്കായി മത്സരിക്കാൻ ഇറങ്ങുന്നത് കോട്ടയത്തെ സമവാക്യങ്ങളില്‍ നിർണ്ണായകമാകും. യുഡിഎഫിന്റെ കോട്ടയായ കോട്ടയത്ത് ഉമ്മൻ ചാണ്ടി എന്നും അതിശക്തനായിരുന്നു. ഉമ്മൻ ചാണ്ടിയുടെ അഭാവത്തില്‍ കോട്ടയത്തെ ജന മനസ്സ് എങ്ങനെ പ്രതികരിക്കുമെന്നതും ചർച്ചകളിലുണ്ട്.

കേരളാ കോണ്‍ഗ്രസ് പിളർന്ന് ജോസ് കെ പിജെ ജോസഫിന് സീറ്റ് കൊടുക്കുന്നതും മുന്നണിയിലെ കെട്ടുറപ്പിന് വേണ്ടിയാണ്. തുഷാർ കൂടി എത്തുമ്പോള്‍ കോട്ടയത്ത് ചരിത്രത്തില്‍ ആദ്യമായി അതിശക്തമായ ത്രികോണ പോരുണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.