കോട്ടയം ചിങ്ങവനത്ത് വീടിൻ്റെ മതിൽ ചാടിക്കിടന്ന് മോഷണം; വീട്ടിലെ സി.സി.ടി.വി ക്യാമറകളും അടിച്ചുമാറ്റി; അയർക്കുന്നം സ്വദേശി അറസ്റ്റിൽ

Spread the love

ചിങ്ങവനം: മോഷണകേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

അയർക്കുന്നം ആറുമാനൂർ ഭാഗത്ത് ചിറയിൽ വീട്ടിൽ സലിമോൻ കെ.ബി (50) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ 9- ആം തീയതി രാത്രി 10:30 മണിയോടുകൂടി കരിമ്പിൻകാല റസ്റ്റോറന്റിന് സമീപത്തുള്ള വീട്ടിലെ മതിൽ ചാടിക്കിടന്ന് വീടിന് പുറകുവശം സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റി, കമ്പിപ്പാര, പിക്കാസ്, സൈക്കിൾ എന്നിവ മോഷ്ടിച്ച് കൊണ്ടുപോകാനായി റോഡിലേക്ക് വയ്ക്കുകയും തുടർന്ന് വീടിനുള്ളിൽ കയറി വീട്ടിൽ സ്ഥാപിച്ചിരുന്ന മൂന്നോളം സി.സി.റ്റി.വി ക്യാമറകൾ കൈക്കലാക്കി, മറ്റു സാധനങ്ങൾ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മോഷണമുതൽ ഇയാളിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ്. ആർ, എസ്.ഐ മാരായ സജീർ ഇ.എം, ഷിബുകുമാര്‍ സി.പി.ഒ സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.