play-sharp-fill
പൊൻകുന്നം-കെവിഎംഎസ്-എരുമേലി റോഡിലെ മണക്കാട്ട് പാലത്തിന്‍റെ കല്‍ക്കെട്ടില്‍ വിള്ളല്‍; കല്ലുകള്‍ ഇളകിമാറി; ഉടൻതന്നെ പാലം ബലപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം

പൊൻകുന്നം-കെവിഎംഎസ്-എരുമേലി റോഡിലെ മണക്കാട്ട് പാലത്തിന്‍റെ കല്‍ക്കെട്ടില്‍ വിള്ളല്‍; കല്ലുകള്‍ ഇളകിമാറി; ഉടൻതന്നെ പാലം ബലപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം

പൊൻകുന്നം: ശബരിമല തീർഥാടക വാഹനങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന പൊൻകുന്നം-കെവിഎംഎസ്-എരുമേലി റോഡിലെ ചിറക്കടവ് മണക്കാട്ട് ക്ഷേത്രത്തിന് മുൻപിലത്തെ പാലം കല്‍ക്കെട്ടില്‍ വിള്ളല്‍വീണ് അപകടാവസ്ഥയില്‍.

അടിഭാഗത്തുനിന്ന് കല്ലുകള്‍ ഇടിഞ്ഞ് നഷ്ടപ്പെട്ടിട്ടുണ്ട്.

പാലത്തിന്‍റെ ബലക്ഷയം പരിഹരിക്കാൻ പൊതുമരാമത്തുവകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ ഭാഗം ഇടിയാൻ സാധ്യതയേറെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴക്കാലത്ത് ശക്തമായ വെള്ളമൊഴുക്കില്‍ പാലത്തിന്‍റെ കല്‍ക്കെട്ട് കൂടുതല്‍ ഇടിയുമെന്നതിനാല്‍ ഉടൻതന്നെ പാലം ബലപ്പെടുത്താൻ അധികൃതർ ഇടപെടണമെന്ന് ബിജിപി ചിറക്കടവ് ഏരിയ പ്രസിഡന്‍റ് പ്രശാന്ത് മാലമല ആവശ്യപ്പെട്ടു.