play-sharp-fill
കോട്ടയം ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം

കോട്ടയം ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം

 

കോട്ടയം : കോട്ടയം ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം നല്‍കുന്നതിനായി വെറ്ററിനറി ബിരുദധാരികളെ കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നു കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റർ ചെയ്ത വെറ്ററിനറി ബിരുദധാരിക്ക് അപേക്ഷിക്കാം.

 

ഇവരുടെ അഭാവത്തില്‍ സർവീസില്‍ നിന്ന് വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. ഉദ്യോഗാർത്ഥികളില്‍ നിന്ന് ഇന്റർവ്യൂ നടത്തി തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്കാണ് നിയമിക്കുക. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം 14 ന് രാവിലെ 11.30 ന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എത്തണം.