video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
HomeMain"ഡോക്ടറും പ്രതിശ്രുത വധുവും ചേർന്ന് ശസ്ത്രക്രിയ....! ഓപ്പറേഷൻ തിയേറ്ററിനുള്ളില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്; വീഡിയോ...

“ഡോക്ടറും പ്രതിശ്രുത വധുവും ചേർന്ന് ശസ്ത്രക്രിയ….! ഓപ്പറേഷൻ തിയേറ്ററിനുള്ളില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്; വീഡിയോ വെെറലായതിന് പിന്നാലെ ഡോക്ടറിന്റെ പണിപോയി

Spread the love

ബംഗളൂരു: ഓപ്പറേഷൻ തിയേറ്ററിനുള്ളില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിയ യുവ ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

കർണാടകയിലെ ചിത്രദുർഗയിലുള്ള സർക്കാർ ആശുപത്രിയില്‍ താത്ക്കാലിക ജോലിയിലുള്ള ഡോക്ടർ അഭിഷേകിനെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു ക‌ർണാടക സർക്കാരിന്റെ നടപടി.

പുറത്തുവന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ആശുപത്രിയിലെ തിയേറ്ററിനുള്ളിലാണ്. ഡോക്ടറും പ്രതിശ്രുത വധുവും ചേർന്ന് രോഗിക്ക് ശസ്ത്രക്രിയ നടത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ശസ്ത്രക്രിയ നടത്തുന്നതായും അവസാനം രോഗി ഉള്‍പ്പെടെയുള്ളവർ ചിരിക്കുന്നതും വീഡിയോയില്‍ ഉണ്ട്. മെഡിക്കല്‍ തീമിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് വീഡിയോ.

സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്ക്ക് നേരെ വ്യാപക വിമശനം ഉയർന്നിരുന്നു. തുടർന്ന് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ഡോക്ടർ അഭിഷേകിനെ പിരിച്ചുവിടാൻ ഉത്തരവിടുകയായിരുന്നു. സർക്കാർ ആശുപത്രികള്‍ പൊതുജനങ്ങളെ സേവിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും വ്യക്തിപരമായ ഇടപഴകലുകള്‍ക്കല്ലെന്നും മന്ത്രി തന്റെ എക്സ് പേജില്‍ കുറിച്ചു.

സർക്കാർ ആശുപത്രികള്‍ക്ക് സർക്കാർ നല്‍കുന്ന സൗകര്യങ്ങള്‍ സാധാരണക്കാരുടെ ആരോഗ്യസംരക്ഷണത്തിനാണെന്ന് മനസിലാക്കി പ്രവ‌ർത്തിക്കണമെന്നും ഇത്തരം നടപടികള്‍ ഇനി ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments