video
play-sharp-fill
കണ്ണിൽച്ചോരയില്ലാതെ ഡോക്ടർമാരുടെ ക്രൂരത മൂന്നു വയസുകാരിയോട്: കണ്ണിൽ സ്‌കൂഡ്രൈവർ തറച്ചെത്തിയ മൂന്നു വയസുകാരിയെയും, മാതാപിതാക്കളെയും ഡോകടർ ദമ്പതിമാർ വീട്ടുമുറ്റത്തു നിന്നും ആട്ടിയിറക്കി; ദുരനുഭവമുണ്ടായത് മാധ്യമപ്രവർത്തകനും ഭാര്യയ്ക്കും: സംഭവം കോട്ടയം നഗരമധ്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തിന് സമീപം

കണ്ണിൽച്ചോരയില്ലാതെ ഡോക്ടർമാരുടെ ക്രൂരത മൂന്നു വയസുകാരിയോട്: കണ്ണിൽ സ്‌കൂഡ്രൈവർ തറച്ചെത്തിയ മൂന്നു വയസുകാരിയെയും, മാതാപിതാക്കളെയും ഡോകടർ ദമ്പതിമാർ വീട്ടുമുറ്റത്തു നിന്നും ആട്ടിയിറക്കി; ദുരനുഭവമുണ്ടായത് മാധ്യമപ്രവർത്തകനും ഭാര്യയ്ക്കും: സംഭവം കോട്ടയം നഗരമധ്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തിന് സമീപം

തേർഡ് ഐ ബ്യൂറോ

കോട്ടയം:  കണ്ണില്ലാത്ത ഡോക്ടർ ദമ്പതിമാരുടെ ക്രൂരമായ മനസ് കുരുന്നിന്റെ മുന്നിൽ പോലും അലിഞ്ഞില്ല. കണ്ണിൽ തറച്ച സ്‌ക്രൂഡ്രൈവറുമായി എത്തിയ മൂന്നര വയസുകാരിയെയും മാതാപിതാക്കളെയും ഡോക്ടർ ദമ്പതിമാർ പരിശോധന പോലും നടത്താതെ ആട്ടിയിറക്കി. മെഡിക്കൽ കോളേജിലോ, ജനറൽ ആശുപത്രിയിലോ കൊണ്ടുപോകാൻ നിർദേശിച്ചായിരുന്നു ഡോകടർ ദമ്പതിമാർ കുട്ടിയെയും കുടുംബത്തെയും ആട്ടിയിറക്കിയത്. കോട്ടയത്തെ പ്രമുഖ മാധ്യമപ്രവർത്തകനും ഭാര്യയ്ക്കുമാണ് ഡോക്ടർ ദമ്പതിമാരുടെ അപമാനം നേരിടേണ്ടി വന്നത്. മാധ്യമപ്രവർത്തകന്റെ അഭ്യർത്ഥന മാനിച്ച് തേർഡ് ഐ ന്യൂസ് ഇവരുടെയും, ആരോപണ വിധേയരായ ഡോക്ടർ ദമ്പതിമാരുടെയും പേര് ഒഴിവാക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം. നഗരമധ്യത്തിൽ തന്നെ താമസിക്കുകയാണ് മാധ്യമപ്രവർത്തകനും, ഭാര്യയും. ഓടിക്കളിക്കുന്നതിനിടെയാണ് കുട്ടിയുടെ കണ്ണിൽ സ്‌ക്രൂ ഡ്രൈവർ തറഞ്ഞു കയറിയത്. തുടർന്ന് ഇവർ കുട്ടിയെയുമായി നേരെ ഓടിയത് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനും, ഈസ്റ്റ് പൊലീസ് സ്റ്റേഷനും സമീപത്തുള്ള ഡോക്ടർ ദമ്പതിമാരുടെ  വീട്ടിലേയ്ക്കായിരുന്നു. ഇവിടെ ഓടിയെത്തിയപ്പോൾ സമയം ഏഴു മണി കഴിഞ്ഞു. കുട്ടിയുടെ കണ്ണിൽ സ്‌ക്രൂ ഡ്രൈവർ കൊണ്ടതിന്റെ വേദനയിൽ കുഞ്ഞ് കരയുമ്പോഴാണ്, ഡോക്ടർ ദമ്പതിമാരിൽ ഭർത്താവ് വാതിൽ തുറന്ന് പുറത്തെത്തിയത്. പിന്നീട്, ദമ്പതിമാർ തങ്ങളുടെ കൺസൾട്ടേഷൻ സമയം കഴിഞ്ഞതായി പറഞ്ഞ് കുട്ടിയെയും മാതാപിതാക്കളെയും ആട്ടിയോടിക്കുകയായിരുന്നു. മാധ്യമപ്രവർത്തനായ ഭർത്താവ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം വൈറലായി മാറിയത്. 
മാധ്യമപ്രവർത്തകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
മകളുടെ കണ്ണിൽ ഒരു സ്‌ക്രൂഡ്രൈവർ കൊണ്ടു.  വാവിട്ട് കരയുന്ന കുട്ടിയുമായി ദമ്പതികളായ ഡോക്ടറുടെ വീട്ടിലേക്ക് പാഞ്ഞു…
കോട്ടയം എസ് പി ഓഫിസിന് സമീപത്തെ വീട്ടിൽ തന്നെ ക്ലിനിക്ക് നടത്തുന്ന ഇവരിൽ സ്ത്രീ  മികച്ച ഐ ഡോക്ടറാണ്. അതുകൊണ്ടാണ് അവരുടെ വീടിന്റെ പടി കയറി ചെന്നത്. കുട്ടിക്ക്…. എന്ന് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ ത്വക്ക രോഗ വിദഗ്ദനായ ഡോക്ടർ വീട്ടിനകത്തുണ്ടായ ആ ഐ ഡോക്ടറെ വിളിക്കാൻ പോലും കൂട്ടാക്കിയില്ല…  ആറര വരയെ രോഗിയെ നോക്കുകയുള്ളു എന്ന് പറഞ്ഞ് ഞങ്ങളെ ആട്ടിയിറക്കി… എന്നിട്ട് ഒരു ഫ്രീ ഉപദേശം കൂടി തന്നു… ജില്ലാ ആശുപത്രിയിലോ…മെഡിക്കൽ കോളജിലോ കൊണ്ടുപൊയ്ക്കൊള്ളു…അവിടെ ഡോക്ടർമാരുണ്ടാകുമെന്ന്….
രണ്ടര വയസ് പ്രായമായ ഒരു കുഞ്ഞിനെ അപകടാവസ്ഥയിൽ കൊണ്ടുവരുമ്പോൾ കാര്യം തിരാക്കാൻ പോലും സൻമനസു കാണിക്കാത്ത ഇവനൊക്കെ എങ്ങനെ ഡോക്ടറായി എന്നോർക്കുമ്പോൾ…കഷ്ടം…അതിനെല്ലാം സാക്ഷിയായി അവിടെയുണ്ടായിരുന്നു രണ്ട് മെഡിക്കൽ റപ്പുമാർ സങ്കടത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.എന്തായാലും വലിയ തർക്കത്തിനൊന്നും നിൽക്കാതെ ജില്ലാ ആശുപത്രിയിലെത്തി കാഷ്യാലിറ്റിയിൽ കാണിച്ചു. പോളയിൽ മുറിവും കണ്ണിനകത്ത് വട്ടത്തിൽ രക്തം കട്ടപിടിച്ചതുപോലെയുണ്ടെന്ന് ഡോക്ടർ പറഞ്ഞു. തത്കാലം ഐ വാഷ് ചെയ്തു. നാളെ ഒപ്താൽമോളജിസ്റ്റിനെ കാണിക്കണം…