നെഞ്ചുവേദന; നടന്‍ മിഥുന്‍ ചക്രബര്‍ത്തി ആശുപത്രിയില്‍ ; ആരോഗ്യനില ആശങ്കജനകമെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ
കൊല്‍ക്കത്ത: മുതിര്‍ന്ന നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രബര്‍ത്തി ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ പത്തരയോടെ താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ആശങ്കജനകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് സംബന്ധിച്ച് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ പത്മഭൂഷണ്‍ പുരസ്‌കാരം മിഥുന്‍ ചക്രബര്‍ത്തിക്ക് ലഭിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുമന്‍ ഘോഷിന്റെ സംവിധാനത്തില്‍ 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുന്‍ ചക്രബര്‍ത്തി ഒടുവില്‍ അഭിനയിച്ചത്. ഹിന്ദി, ബംഗാളി, ഓഡിയ തുടങ്ങി ഒട്ടേറെ ഭാഷകളിലായി 350ലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Third Eye News Live
0