ഡോ. ഭീം റാവു അംബേദ്‌കർ ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിക്ക് രൂപം നൽകുന്നു; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉദ്ഘാടനം നിർവഹിക്കും
കോട്ടയം: ഡോ. ഭീം റാവു അംബേദ്‌കർ ഗ്ലോബൽ ഫൗണ്ടേഷൻ കേരളത്തിലെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് വേണ്ടി സംസ്ഥാന കമ്മിറ്റിക്ക് രൂപം നൽകുന്നു.
ഇന്ത്യൻ ഭരണഘടന പൗരൻമാർക്ക് ഉറപ്പ്’ നൽകുന്ന മൗലിക അവകാശ സംരക്ഷണം ഉറപ്പ് വരുത്തി, പാർശ്വവത്കരിക്കപ്പെടുന്ന ജനസമൂഹങ്ങളെ കോർത്തിണക്കി കൃഷി, മൃഗസംരക്ഷണം. പൊതുവിഷയ ബോധവത്കരണം. സാങ്കേതിക വിദ്യയുടെ പ്രോത്സാഹനം, സാമൂഹിക സേവനങ്ങൾ, ദുരന്തനി വാരണം, വിദ്യാഭ്യാസം. തൊഴിൽ, ഊർജ്ജസംരക്ഷണം, വനവൽക്കരണം, വിവരസാങ്കേതികവിദ്യ, ജലസംരക്ഷണം, സ്ത്രീസുരക്ഷ, കലാകായികരംഗ സംരക്ഷണം, മനുഷ്യാവകാശസംരക്ഷണം, നിയമസാക്ഷരത എന്നിവയ്ക്ക് മുൻതൂക്കം നൽകി ഡൽഹി ആസ്ഥാനമാക്കി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സംഘനയാണ് ഡോ. ഭീം റാവു അംബേദ്‌കർ ഗ്ലോബൽ ഫൗണ്ടേഷൻ.
സംസ്ഥാന പ്രസിഡൻ്റ് അഡ്വ. മജേഷ്’ കാഞ്ഞിരപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് 2ന് കോട്ടയം മലയിൽ ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തിൽ വച്ച് ചേരുന്ന യോഗം കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട ജില്ലാ കൺസ്യൂമർകോടതി മുൻ പ്രസിഡൻ്റ് അഡ്വ.പി സതീഷ് ചന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ ദേശീയ പ്രസിഡന്റ് ഷാജി ജേക്കബ്ബ് പൂവത്തൂർ, ഗ്ലോബൽ വനിതാ പ്രസിഡൻ്റ് അനീറ്റ എബ്രഹാം (യു.എസ്) ദേശീയ സെക്രട്ടറി ബിനു.കെ.പി എന്നിവർ ഉൾപ്പെടെ യുള്ള ദേശീയ നേതാക്കൾ പങ്കെടുക്കും.