കെ.എസ്.ആർ.ടി.സി ബസ് ക്രെയിനിലിടിച്ച സംഭവം; ക്രെയിൻ ഡ്രൈവറെ പ്രതിയാക്കി കേസെടുത്തതിൽ മേലുകാവ് പൊലീസിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി
പാലാ : മേലുകാവ് കാഞ്ഞിരം കവലയില്‍ നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് ക്രെയിനിലിടിച്ച സംഭവത്തില്‍ ക്രെയിൻ ഡ്രൈവറെ പ്രതിയാക്കി കേസെടുത്തതിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി.കെ.എസ്.ആർ.ടി.സിയുടെ സ്വാധീനത്തിന് വഴങ്ങിയാണ് മേലുകാവ് പൊലീസ് കേസെടുത്തതെന്ന് ക്രെയിൻ ഉടമ വിപിൻ ശശി, ക്രെയിൻ ഡ്രൈവർ വെള്ളികുളം
വലിയമംഗലം മനോജ് സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു. ജനുവരി 19ന് മുട്ടം-ഈരാറ്റുപേട്ട റോഡിലായിരുന്നു അപകടം. രണ്ട് കാറുകളെ മറികടന്നു വന്ന ബസ് ക്രെയിനില്‍ ഇടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവർ മനോജ് തൊടുപുഴ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
Third Eye News Live
0