play-sharp-fill
തിരുനക്കര മഹാദേവക്ഷേത്ര ഉത്സവ ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗങ്ങൾക്കും സ്വീകരണം; പൊതുസമ്മേളനത്തിൽ വിശിഷ്ടാതിഥി എം.പത്മകുമാറും, ശങ്കർദാസും അടക്കമുള്ളവർ: പ്രതിഷേധവുമായി ശബരിമല കർമ്മസമിതിയും ഹൈന്ദവ വിശ്വാസികളും

തിരുനക്കര മഹാദേവക്ഷേത്ര ഉത്സവ ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗങ്ങൾക്കും സ്വീകരണം; പൊതുസമ്മേളനത്തിൽ വിശിഷ്ടാതിഥി എം.പത്മകുമാറും, ശങ്കർദാസും അടക്കമുള്ളവർ: പ്രതിഷേധവുമായി ശബരിമല കർമ്മസമിതിയും ഹൈന്ദവ വിശ്വാസികളും

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയേറ്റ് ദിവസം ദേവസ്വം ബോർഡ് അംഗങ്ങൾക്ക് ക്ഷേത്രോപദേശക സമിതിയുടെ സ്വീകരണം. ദേവസ്വം ബോർഡ് പ്രസിഡന്റ് എം.പത്മകുമാറും, ദേവസ്വം ബോർഡ് അംഗം ശങ്കർദാസും അടക്കമുള്ളവരാണ് കൊടിയേറ്റ് ദിവസമായി മാർച്ച് 15 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിത്ഥികളായി പങ്കെടുക്കുന്നത്.


ശബരിമ പ്രശ്‌നത്തിൽ ഭക്തർക്ക് എതിരായ നിലപാട് സ്വീകരിച്ച ഇവർക്കെതിരെ ഹൈന്ദവ സഭകൾ തിരുനക്കര മഹാദേവക്ഷേത്രത്തിലും പ്രതിഷേധം ഉയർത്തുമെന്ന് സൂചനയുണ്ട്. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ പ്രതിഷേധമുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എം.പത്മുകുമാർ ക്ഷേത്രത്തിലെ കൊടിയേറ്റ് അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കാതെ വിട്ടു നിന്നിരുന്നു.
തിരുനക്കര മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ് ദിവസമായ പതിനഞ്ചിന് രാത്രി എട്ടിന് ശിവശക്തി ഓഡിറ്റോറിയത്തിലാണ് പൊതുസമ്മേളനം ചേരുക. മിസോറാം ഗവർണർ കുമ്മനം രാജശേഖരനാണ് പൊതുസമ്മേളം ഉദ്ഘാടനം ചെയ്യുന്നത്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി.ഗോപകുമാർ അധ്യക്ഷത വഹിക്കുകയും ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎയാണ് സുവനീർ പ്രകാശനം ചെയ്യുന്നത്. നഗരസഭ അധ്യക്ഷ ഡോ.പി.ആർ സോന സുവനീർ ഏറ്റുവാങ്ങും. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.പത്കുമാർ, തിരുവതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി ശങ്കർദാസ്, അഡ്വ.എൻ.വിജയകുമാർ, സി.പി.എം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായി വി.എൻ വാസവൻ എന്നിവരെയാണ് യോഗത്തിലേയ്ക്ക് മുഖ്യാതിഥികളായി ക്ഷണിച്ചിരിക്കുന്നത്. 
ഇതിനെതിരെയാണ് ഇപ്പോൾ ഹൈന്ദവ സംഘടനകൾ രംഗത്ത് എത്തിയിരിക്കുന്നത്. ക്ഷേത്രോപദേശക സമിതിയാണ് ഇവരെ ക്ഷണിച്ചതും, നോട്ടീസിൽ പേര് അച്ചടിച്ചിരിക്കുന്നതും. സുപ്രീം കോടതി ഉത്തരവിന്റെ പേരിൽ ഹൈന്ദവ സമൂഹത്തെ വഞ്ചിക്കുകയും  രാത്രിയുടെ മറവിൽ വെല്ലുവിളിച്ച് ശബരിമല സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിക്കുവാൻ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനും, ദേവസ്വം ബോർഡ് മെമ്പർ ശങ്കർ ദാസിനും തിരുനക്കര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സ്വീകരണം കൊടുക്കാനുള്ള  ക്ഷേത്ര ഉപദേശക സമിതിയുടെ  തീരുമാനം പുന:പരിശോധിക്കണമെന്ന് ശബരിമല കർമ്മസമിതി ജില്ലാ ആവശ്യപ്പെട്ടു.  ക്ഷേത്ര ആചാരലംഘനം നടത്തി ഹിന്ദുക്കളെ ദ്രോഹിക്കുന്ന ഇവർക്കെതിരേ ഭക്തജനങ്ങളുടെ പ്രതിക്ഷേധം ഉണ്ടാകുമെന്നും കർമ്മ സമിതി അറിയിച്ചു.  ജില്ലാ പ്രസിഡന്റ് പി.എസ്.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംയോജകൻ ഡി.ശശികുമാർ ,ഹരി പനയക്കഴിപ്പ്, കെ.പി ഗോപിദാസ്.രാജേഷ് നട്ടാശ്ശേരി, എം.മധു, സുമേഷ് രാജൻ,ശങ്കർ സ്വാമി,ബിന്ദു മോഹൻ,ജയന്തി ജയമോൻ, അനിതാ ജനാർദ്ദനൻ, തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group