മുൻവൈരാഗ്യം ; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏറ്റുമാനൂർ സ്വദേശിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
ചിങ്ങവനം : ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പാറോലിക്കൽ ഭാഗത്ത് ശ്രീനന്ദനം വീട്ടിൽ അഭയ് . എസ് (24) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 6 – )0 തീയതി വൈകിട്ട് ആറുമണിയോട് കൂടി നാട്ടകത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മറിയപ്പള്ളി സ്വദേശിയായ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവും സുഹൃത്തും ഫുട്ബോൾ കളി കഴിഞ്ഞ് വരുന്ന സമയം അഭയ് യുവാവിന്റെ സുഹൃത്തിനെ ആക്രമിക്കുകയും, ഇത് കണ്ട് തടയാൻ ചെന്ന യുവാവിന്റെ കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾക്ക് യുവാവിന്റെ സുഹൃത്തിനോട് മുൻവൈരാഗ്യം നിലനിന്നിരുന്നു ഇതിന്റെ തുടർച്ചയെന്നോണമാണ് ആക്രമിച്ചത്. ആക്രമണത്തിൽ യുവാവിന്റെ കഴുത്തിന് സാരമായി പരിക്ക് പറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ് ആർ, എസ്.ഐ മാരായ സജീർ ഇ.എം, താജുദ്ദീൻ അഹമ്മദ്, സി.പി.ഓ സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.