വ്യക്തിവൈരാഗ്യം; ഇടുക്കിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു; അയല്‍വാസി കസ്റ്റഡിയില്‍

Spread the love

ജടുക്കി: ഇടുക്കിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു.

video
play-sharp-fill

അയല്‍വാസി ആയ ശശികുമാര്‍ ആണ് ഉടുമ്പൻചോല ചെല്ലകണ്ടം പാറക്കല്‍ ഷീലയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഇടുക്കി ഉടുമ്പന്‍ചോലയിലാണ് സംഭവം നടന്നത്. ഇന്ന് വൈകിട്ട് 3.30ഓടെയാണ് സംഭവം. ഷീലയും ശശികുമാറും തമ്മില്‍ മുൻപ് തർക്കം തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതിയായ ശശികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ ജീവനക്കാരാണ് ഇരുവരും. ഏലം ശേഖരിക്കുന്ന സ്റ്റോറിനടുത്തുവെച്ച്‌ ഷീലയെ ശശികുമാര്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് എസ്റ്റേറ്റ് ലയത്തിനുള്ളിലേക്ക് കൊണ്ടുപോയശേഷമാണ് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത്.

വാതില്‍ പൊളിച്ചാണ് ഷീലയെ രക്ഷപ്പെടുത്തിയത്. തലയ്ക്കും മുഖത്തും ശരീരത്തിലും ഉള്‍പ്പെടെ 60ശതമാനത്തോളം പൊള്ളലേറ്റ ഷീലയുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.