play-sharp-fill
ഹരിത കേരളം  മിഷനെ  അറിയാൻ  കോളേജ് വിദ്യാർത്ഥികൾ  ഒത്തുചേർന്നു..

ഹരിത കേരളം മിഷനെ അറിയാൻ കോളേജ് വിദ്യാർത്ഥികൾ ഒത്തുചേർന്നു..

സ്വന്തംലേഖകൻ

കോട്ടയം : സംസ്ഥാന സർക്കാരിന്റെ നവകേരള പിറവിയുടെ അടിത്തറയായ ഹരിതകേരളം മിഷനെ അറിയാൻ കോളേജ് വിദ്യാർത്ഥികൾ എത്തി. പഠനത്തിന്റെ ഭാഗമായി മിഷന്റെ പ്രവർത്തനങ്ങൾ ചോദിച്ചു മനസിലാക്കുന്നതിനായി കോട്ടയം സി.എം.എസ് കോളേജിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി വിഭാഗത്തിലെ വിദ്യാർത്ഥികളാണ് ഇന്ന് ഹരിതകേരളം മിഷൻ ഓഫീസ് സന്ദർശിച്ചത് . അദ്ധ്യാപിക എലിസബത്തിന്റെ നേതൃത്വത്തിൽ 26 വിദ്യാർത്ഥികളാണ് എത്തിച്ചേർന്നത്. ഇവർക്കു ഹരിതകേരളം മിഷനെ കുറിച്ച് ജില്ലാ കോർഡിനേറ്റർ പി.രമേശ് , ജനകിയ ആസൂത്രണ നടപടികളെ കുറിച്ച് പ്ലാനിംഗ് വകുപ്പ് റിസർച്ച് ഓഫീസർ അമ്മാനത്ത് എന്നിവർ വിവരണം നൽകി. ഹരിതകേരളം മിഷന്റെ ലക്ഷ്യങ്ങൾ , നേട്ടങ്ങൾ , ഇതുവരെ പൂർത്തീകരിച്ച പദ്ധതികൾ, നടപ്പിലാക്കാൻ പോകുന്ന പദ്ധതികൾ തുടങ്ങിയ വിവരങ്ങളാണ് വിദ്യാർത്ഥികളുമായി പങ്കുവെച്ചത്. കൃഷിയെ കുറിച്ച് കൂടുതൽ അറിവ് പകരുന്നതിനായി ലഘുലേഖയും മിഷൻ വിദ്യാർത്ഥികൾക്ക് കൈമാറി. ഹരിതകേരളം റിസോഴ്സ് പേഴ്സൺമാരും പങ്കെടുത്തു.