play-sharp-fill
പമ്പാതീരത്ത്​ കാൽനൂറ്റാണ്ടിനുശേഷം കരിമ്പുകൃഷി വിളവെടുപ്പ്​

പമ്പാതീരത്ത്​ കാൽനൂറ്റാണ്ടിനുശേഷം കരിമ്പുകൃഷി വിളവെടുപ്പ്​

ചെ​ങ്ങ​ന്നൂ​ർ: വി​സ്മൃ​തി​ലാ​ണ്ട ക​രി​മ്പു​കൃ​ഷി​ക്കു പു​ന​രു​ജ്ജീ​വ​നം. കാ​ൽ​നൂ​റ്റാ​ണ്ടി​നു ശേ​ഷം പ​മ്പാ​ന​ദീ​തീ​ര​ങ്ങ​ളി​ലെ അ​ഞ്ചേ​ക്ക​റി​ൽ വി​ള​ഞ്ഞ ക​രി​മ്പി​ന്‍റെ വി​ള​വെ​ടു​പ്പ്  ന​ഷ്ട​പ്പെ​ട്ട കാ​ർ​ഷി​ക സം​സ്കൃ​തി​യു​ടെ തി​രി​ച്ചു വ​ര​വി​ന്റെ പ്ര​തീ​ക​മാ​യി​മാ​റി. ‘ക​രി​മ്പി​ൻ പൂ​വി​ന​ക്ക​രെ’ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​ൻ ഇ​വി​ടെ​യാ​യി​രു​ന്നു. മു​മ്പ്​ പ​രു​മ​ല​ക്ക് ചു​റ്റു​മാ​യി 75 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് ക​രി​മ്പി​ൻ കൃ​ഷി​യു​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ നി​ന്ന്​ വ​ലി​യ കേ​വു വ​ള്ള​ങ്ങ​ളി​ലും കാ​ള​വ​ണ്ടി​ക​ളി​ലു​മാ​യി​രു​ന്നു പു​ളി​ക്കീ​ഴ് ട്രാ​വ​ൻ​കൂ​ർ ഷു​ഗ​ർ ഫാ​ക്ട​റി​ക്ക് ക​രി​മ്പ്  ന​ൽ​കി​യി​രു​ന്ന​ത്. ഫാ​ക്ട​റി പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ ക​രി​മ്പ് കൃ​ഷി​യു​മി​ല്ലാ​താ​യി. ഒ​രു​സം​ഘ​മാ​ളു​ക​ൾ വീ​ണ്ടും  മ​ധു​രം വി​ള​യി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശു​കി​ട​ന്ന സ്ഥ​ല​ത്തു വീ​ണ്ടും ക​രി​മ്പി​ൻ പൂ​വ്​ മ​നോ​ഹാ​രി​ത പ​ട​ർ​ത്തി. ഇ​ത്ത​വ​ണ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ച​ക്കു​കാ​ർ​ക്കാ​ണ് ക​രി​മ്പു കൊ​ടു​ക്കു​ന്ന​ത്.

 

 

 

 

അ​ടു​ത്ത​ത​വ​ണ കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ച്ച് ഇ​വി​ടെ​ത​ന്നെ ശ​ർ​ക്ക​ര ഉ​ത്പാ​ദി​പ്പി​ക്കു​വാ​നാ​ണ് ക​ർ​ഷ​ക​ർ പ​രി​ശ്ര​മി​ക്കു​ന്ന​ത്. വി​ള​വെ​ടു​പ്പ്  ക​ർ​ഷ​ക​സം​ഘം ഏ​രി​യ പ്ര​സി​ഡ​ന്റ് ര​ഘു​നാ​ഥ​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​സി.​രാ​ജു, ജി.​ശ്രീ​രേ​ഖാ, മേ​രി​കു​ട്ടി ജോ​ൺ​സ​ൺ, ഡൊ​മി​നി​ക് ജോ​സ​ഫ്, അ​ഭി​ലാ​ഷ്, ജോ​ർ​ജ് കു​ട്ടി, പ്ര​ഭാ ര​ഘു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.ചെ​ങ്ങ​ന്നൂ​ർ: വി​സ്മൃ​തി​ലാ​ണ്ട ക​രി​മ്പു​കൃ​ഷി​ക്കു പു​ന​രു​ജ്ജീ​വ​നം. കാ​ൽ​നൂ​റ്റാ​ണ്ടി​നു ശേ​ഷം പ​മ്പാ​ന​ദീ​തീ​ര​ങ്ങ​ളി​ലെ അ​ഞ്ചേ​ക്ക​റി​ൽ വി​ള​ഞ്ഞ ക​രി​മ്പി​ന്‍റെ വി​ള​വെ​ടു​പ്പ് ന​ഷ്ട​പ്പെ​ട്ട കാ​ർ​ഷി​ക സം​സ്കൃ​തി​യു​ടെ തി​രി​ച്ചു വ​ര​വി​ന്റെ പ്ര​തീ​ക​മാ​യി​മാ​റി. ‘ക​രി​മ്പി​ൻ പൂ​വി​ന​ക്ക​രെ’ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​ൻ ഇ​വി​ടെ​യാ​യി​രു​ന്നു. മു​മ്പ്​ പ​രു​മ​ല​ക്ക് ചു​റ്റു​മാ​യി 75 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് ക​രി​മ്പി​ൻ കൃ​ഷി​യു​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ നി​ന്ന്​ വ​ലി​യ കേ​വു വ​ള്ള​ങ്ങ​ളി​ലും കാ​ള​വ​ണ്ടി​ക​ളി​ലു​മാ​യി​രു​ന്നു പു​ളി​ക്കീ​ഴ് ട്രാ​വ​ൻ​കൂ​ർ ഷു​ഗ​ർ ഫാ​ക്ട​റി​ക്ക് ക​രി​മ്പ് ന​ൽ​കി​യി​രു​ന്ന​ത്. ഫാ​ക്ട​റി പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ ക​രി​മ്പ് കൃ​ഷി​യു​മി​ല്ലാ​താ​യി. ഒ​രു​സം​ഘ​മാ​ളു​ക​ൾ വീ​ണ്ടും മ​ധു​രം വി​ള​യി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശു​കി​ട​ന്ന സ്ഥ​ല​ത്തു വീ​ണ്ടും ക​രി​മ്പി​ൻ പൂ​വ്​ മ​നോ​ഹാ​രി​ത പ​ട​ർ​ത്തി. ഇ​ത്ത​വ​ണ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ച​ക്കു​കാ​ർ​ക്കാ​ണ് ക​രി​മ്പു കൊ​ടു​ക്കു​ന്ന​ത്.അ​ടു​ത്ത​ത​വ​ണ കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ച്ച് ഇ​വി​ടെ​ത​ന്നെ ശ​ർ​ക്ക​ര ഉ​ത്പാ​ദി​പ്പി​ക്കു​വാ​നാ​ണ് ക​ർ​ഷ​ക​ർ പ​രി​ശ്ര​മി​ക്കു​ന്ന​ത്. വി​ള​വെ​ടു​പ്പ് ക​ർ​ഷ​ക​സം​ഘം ഏ​രി​യ പ്ര​സി​ഡ​ന്റ് ര​ഘു​നാ​ഥ​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​സി.​രാ​ജു, ജി.​ശ്രീ​രേ​ഖാ, മേ​രി​കു​ട്ടി ജോ​ൺ​സ​ൺ, ഡൊ​മി​നി​ക് ജോ​സ​ഫ്, അ​ഭി​ലാ​ഷ്, ജോ​ർ​ജ് കു​ട്ടി, പ്ര​ഭാ ര​ഘു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.