അടൂരില്‍ തീപിടിത്തം വർധിക്കുന്നു
അടൂര്‍: വേനല്‍ കടുത്തതോടെ അടൂരില്‍ തീപിടിത്തം വർധിക്കുന്നതായി അഗ്നിരക്ഷ സേനയുടെ കണക്കുകള്‍. രണ്ടുമാസത്തിനകം അടിക്കാടുകള്‍ക്ക് തീപിടിച്ച് ഇരുപത്തിയഞ്ചോളം സ്ഥലങ്ങളില്‍ അഗ്നിരക്ഷസേന എത്തി തീയണച്ചു. ഈ കാലയളവില്‍ മൂന്ന് പുകപ്പുരകള്ക്കും രണ്ട് വാഹനങ്ങള്‍ക്കും രണ്ടിടത്തായി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലവും മറ്റ് കാരണങ്ങളാല്‍ രണ്ടിടങ്ങളില്‍ തീയും പിടിച്ചിരുന്നു.തീ പ്രതിരോധമാണ് അഗ്നിശമനത്തെക്കാള് ഫലപ്രദം തീയും തീപിടിത്ത സാധ്യതയുമുള്ള വസ്തുക്കളും ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
തീപിടിച്ച വാഹങ്ങളിലേക്കോ കെട്ടിടങ്ങളിലെക്കോ ഒരു കാരണവശാലും തിരികെ പ്രവേശിക്കരുത്. വിളക്കുകള്‍ അടുപ്പുകള്‍ എന്നിവ ഉപയോഗശേഷം സുരക്ഷിതമാക്കുക വിളക്കുകള്‍, മെഴുകുതിരി, ചന്ദനത്തിരി എന്നിവ കത്തിച്ചശേഷം യാത്ര പോകാതിരിക്കുക പ്ലാസ്റ്റിക്, മറ്റ് പാഴ്വസ്തുക്കളും സൂക്ഷിക്കുന്ന ഇടങ്ങളില്‍ അഗ്നിശമന ഉപകരണങ്ങള്‍ കരുതുക. തീപിടിത്തം ഉണ്ടായ സ്ഥലത്ത് അകപ്പെട്ടാല്‍ ശാന്തതയോടെ പെട്ടെന്ന് പുറത്ത് കടക്കുക. ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് തീപിടിച്ചാല്‍ നില്ക്കുക, വീഴുക, ഉരുളുക. തീ പിടിച്ച മുറിയുടെ വാതില്‍ പെട്ടന്ന് തുറക്കാതിരിക്കുക. ഏതെങ്കിലും ഒരുവശത്തുനിന്നും വാതില്‍ പതിയെ തുറക്കുക. പുക നിറഞ്ഞ മുറിയില്‍ അകപ്പെട്ടാല്‍ തറനിരപ്പില്‍ മൂക്ക് നിലത്തോട് ചേര്‍ന്ന് ഇഴഞ്ഞ് നീങ്ങുക. കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ മുതിര്‍ന്നവരുടെ സാന്നിധഇത്തില് മാത്രം ചെയ്യുക. തീപിടിത്തം ഉണ്ടായാല്‍ ഉടന്‍ അഗ്നിരക്ഷ നിലയത്തില്‍ അറിയിക്കുക. വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗശേഷം ഓഫാക്കുകയും ഡിസ്കണക്റ്റ് ചെയ്യുകയും ചെയ്യുക. ഒരു വൈദ്യുതി പോയിന്റില്‍നിന്ന് ഒന്നിലധികം കണക്ഷനുകള്‍ എടുക്കരുത്.
വൈദ്യുതി ഉപകരണങ്ങളും മറ്റും ടെസ്റ്റ് ചെയ്ത് ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത ഒഴിവാക്കുക. കാലഹരണപ്പെട്ട വൈദ്യുതി ഉപകരണങ്ങളും വയറിങ്ങുകളും നീക്കംചെയ്യുക. വൈദ്യുതി ഉപകരണങ്ങള്‍ക്ക് തീപിടിച്ചാല്‍ വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം മാത്രം തീയണക്കാന്‍ ശ്രമിക്കുക. പുതിയ എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗത്തിന് മുമ്പ് അടുക്കളക്ക് പുറത്തുവെച്ച് തുറന്ന് വാതക ചോര്‍ച്ച ഇല്ലെന്നും സിലിണ്ടര്‍ കാലഹരണപ്പെട്ടിട്ടില്ലെന്നും ഉറപ്പ് വരുത്തുക. ബഹുനില മന്ദിരങ്ങളില്‍ ഫയര്‍ ഫൈറ്റിങ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തുക. പെട്രോള്‍ പമ്പുകളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്തുക. അഗ്നിശമന വാഹനങ്ങള്‍ കടന്നുപോകാന്‍ സാധിക്കുംവിധം പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക.അടൂര്‍: വേനല്‍ കടുത്തതോടെ അടൂരില്‍ തീപിടിത്തം വർധിക്കുന്നതായി അഗ്നിരക്ഷ സേനയുടെ കണക്കുകള്‍. രണ്ടുമാസത്തിനകം അടിക്കാടുകള്‍ക്ക് തീപിടിച്ച് ഇരുപത്തിയഞ്ചോളം സ്ഥലങ്ങളില്‍ അഗ്നിരക്ഷസേന എത്തി തീയണച്ചു. ഈ കാലയളവില്‍ മൂന്ന് പുകപ്പുരകള്ക്കും രണ്ട് വാഹനങ്ങള്‍ക്കും രണ്ടിടത്തായി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലവും മറ്റ് കാരണങ്ങളാല്‍ രണ്ടിടങ്ങളില്‍ തീയും പിടിച്ചിരുന്നു.തീ പ്രതിരോധമാണ് അഗ്നിശമനത്തെക്കാള് ഫലപ്രദം തീയും തീപിടിത്ത സാധ്യതയുമുള്ള വസ്തുക്കളും ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. തീപിടിച്ച വാഹങ്ങളിലേക്കോ കെട്ടിടങ്ങളിലെക്കോ ഒരു കാരണവശാലും തിരികെ പ്രവേശിക്കരുത്. വിളക്കുകള്‍ അടുപ്പുകള്‍ എന്നിവ ഉപയോഗശേഷം സുരക്ഷിതമാക്കുക വിളക്കുകള്‍, മെഴുകുതിരി, ചന്ദനത്തിരി എന്നിവ കത്തിച്ചശേഷം യാത്ര പോകാതിരിക്കുക പ്ലാസ്റ്റിക്, മറ്റ് പാഴ്വസ്തുക്കളും സൂക്ഷിക്കുന്ന ഇടങ്ങളില്‍ അഗ്നിശമന ഉപകരണങ്ങള്‍ കരുതുക. തീപിടിത്തം ഉണ്ടായ സ്ഥലത്ത് അകപ്പെട്ടാല്‍ ശാന്തതയോടെ പെട്ടെന്ന് പുറത്ത് കടക്കുക. ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് തീപിടിച്ചാല്‍ നില്ക്കുക, വീഴുക, ഉരുളുക. തീ പിടിച്ച മുറിയുടെ വാതില്‍ പെട്ടന്ന് തുറക്കാതിരിക്കുക. ഏതെങ്കിലും ഒരുവശത്തുനിന്നും വാതില്‍ പതിയെ തുറക്കുക. പുക നിറഞ്ഞ മുറിയില്‍ അകപ്പെട്ടാല്‍ തറനിരപ്പില്‍ മൂക്ക് നിലത്തോട് ചേര്‍ന്ന് ഇഴഞ്ഞ് നീങ്ങുക. കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ മുതിര്‍ന്നവരുടെ സാന്നിധഇത്തില് മാത്രം ചെയ്യുക. തീപിടിത്തം ഉണ്ടായാല്‍ ഉടന്‍ അഗ്നിരക്ഷ നിലയത്തില്‍ അറിയിക്കുക. വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗശേഷം ഓഫാക്കുകയും ഡിസ്കണക്റ്റ് ചെയ്യുകയും ചെയ്യുക. ഒരു വൈദ്യുതി പോയിന്റില്‍നിന്ന് ഒന്നിലധികം കണക്ഷനുകള്‍ എടുക്കരുത്. വൈദ്യുതി ഉപകരണങ്ങളും മറ്റും ടെസ്റ്റ് ചെയ്ത് ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത ഒഴിവാക്കുക. കാലഹരണപ്പെട്ട വൈദ്യുതി ഉപകരണങ്ങളും വയറിങ്ങുകളും നീക്കംചെയ്യുക. വൈദ്യുതി ഉപകരണങ്ങള്‍ക്ക് തീപിടിച്ചാല്‍ വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം മാത്രം തീയണക്കാന്‍ ശ്രമിക്കുക. പുതിയ എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗത്തിന് മുമ്പ് അടുക്കളക്ക് പുറത്തുവെച്ച് തുറന്ന് വാതക ചോര്‍ച്ച ഇല്ലെന്നും സിലിണ്ടര്‍ കാലഹരണപ്പെട്ടിട്ടില്ലെന്നും ഉറപ്പ് വരുത്തുക. ബഹുനില മന്ദിരങ്ങളില്‍ ഫയര്‍ ഫൈറ്റിങ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തുക. പെട്രോള്‍ പമ്പുകളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്തുക. അഗ്നിശമന വാഹനങ്ങള്‍ കടന്നുപോകാന്‍ സാധിക്കുംവിധം പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group