play-sharp-fill
വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; നടുറോഡില്‍ പൊലീസുകാരനും യുവാവും തമ്മില്‍ മല്‍പ്പിടിത്തവും പിടിവലിയും

വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; നടുറോഡില്‍ പൊലീസുകാരനും യുവാവും തമ്മില്‍ മല്‍പ്പിടിത്തവും പിടിവലിയും

സ്വന്തം ലേഖകൻ

മലപ്പുറം: കൊണ്ടോട്ടി പുളിക്കലില്‍ പൊലീസുകാരനും യുവാവും തമ്മില്‍ മല്‍പ്പിടിത്തം. വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മല്‍പ്പിടിത്തത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെതിരെ പരാതിയുമായി നൗഫലിന്റെ കുടുംബം രംഗത്തുവന്നു.

കൊണ്ടോട്ടിയില്‍ നടുറോഡില്‍ വച്ചാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ നൗഫലും പൊലീസുകാരനും തമ്മിലുള്ള തര്‍ക്കം മല്‍പ്പിടിത്തത്തില്‍ കലാശിക്കുകയായിരുന്നു. ഓട്ടോറിക്ഷ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്കേറ്റത്തിനിടെ യുവാവിനെ സിവില്‍ പൊലീസ് ഓഫീസര്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ പിടിവലിയുടെയും മല്‍പ്പിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നാലെയാണ് നൗഫലിന്റെ കുടുംബം പൊലീസുകാരനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഓട്ടോറിക്ഷയില്‍ നൗഫലിന്റെ സഹോദരി ഉണ്ടായിരുന്നു. അവരും പൊലീസിനെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.