play-sharp-fill
ആള്‍മാറാട്ടം ചെറുക്കാന്‍ പി.എസ്.സി; ഉദ്യോഗാര്‍ഥികളുടെ ബയോമെട്രിക് പരിശോധന വ്യാപമാക്കാന്‍ തീരുമാനം

ആള്‍മാറാട്ടം ചെറുക്കാന്‍ പി.എസ്.സി; ഉദ്യോഗാര്‍ഥികളുടെ ബയോമെട്രിക് പരിശോധന വ്യാപമാക്കാന്‍ തീരുമാനം

തിരുവനന്തപുരം: ആള്‍മാറാട്ടം തടയാന്‍ കര്‍ശന നടപടികളുമായി പി.എസ്.സി. ഉദ്യോഗാര്‍ഥികളുടെ ബയോമെട്രിക് പരിശോധന വ്യാപകമാക്കാനാണ് തീരുമാനം. കൂടാതെ പരിശോധനയ്ക്കായി കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാനും തീരുമാനമുണ്ട്. സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് മെയിന്‍ പരീക്ഷക്കിടെയുണ്ടായ ആള്‍മാറാട്ട ശ്രമത്തിന് പിന്നാലെയാണ് കടുത്ത തീരുമാനത്തിലേക്ക് പി.എസ്.സി എത്തിയത്.

അതേസമയം ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച രണ്ടു പ്രതികളേയും ഇതുവരെ കണ്ടെത്താനായിട്ടില്ല. നേമം സ്വദേശി അമല്‍ജിത്തിന് വേണ്ടിയാണ് പകരക്കാരന്‍ പരീക്ഷാ ഹാളിലെത്തിയത്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഉദ്യോഗാര്‍ഥികളുടെ ബയോമെട്രിക് പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പുറത്ത് കാത്തുനിന്ന അമല്‍ജിത്തിന്റെ ബൈക്കില്‍ കയറിയാണ് ഇരുവരും രക്ഷപ്പെട്ടത്. രണ്ട് പേരും ഒളിവിലാണ്. അമല്‍ജിത്തിന്റെയും, സുഹൃത്തുക്കളുടെയും മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group