play-sharp-fill
എം.​ഡി.​എം.​എ​യു​മാ​യി അ​റ​സ്റ്റി​ൽ

എം.​ഡി.​എം.​എ​യു​മാ​യി അ​റ​സ്റ്റി​ൽ

മണ്ണാർക്കാട്: മയക്കുമരുന്നുമായി യുവാവിനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കരിമ്പുഴ എളമ്പുലാശ്ശേരി കരിയോട് കൈച്ചിറ ഷിബിന്‍ (28) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 19.7 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി ടി.എസ്. ഷിനോജിന്റെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് എസ്.ഐ ഇ.എ. സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വസ്ത്രത്തിനകത്ത് ഒളിപ്പിച്ച നിലയിലുണ്ടായിരുന്നു മയക്കുമരുന്ന്. ഇതിന് മുമ്പും ഇയാളെ സമാനമായ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.