ശരദ് പവാറിന് വന്‍തിരിച്ചടി ; പാര്‍ട്ടി പേരും ചിഹ്നവും നഷ്ടമായി; യഥാര്‍ഥ എന്‍സിപി അജിത് പവാറിന്റെതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Spread the love

ഡൽഹി: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറിന് വന്‍ തിരിച്ചടി.

അജിത് പവാറിന്റെ നേതൃത്വത്തിലള്ള എന്‍സിപിയാണ് ‘യഥാര്‍ഥ’എന്‍സിപിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

എംഎല്‍എമാര്‍ കുടുതല്‍ പേരുടെ പിന്തുണ അജിത് പവാറിനൊപ്പമായതിനാല്‍ പാര്‍ട്ടി ചിഹ്നവും അജിത് പവാറിന് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ജൂലൈയിലാണ് എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ പക്ഷം ബിജെപി പാളയത്തില്‍ എത്തിയത്.

രാജ്യസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ശരദ് പവാര്‍ വിഭാഗത്തോട് പുതിയ പേരും ചിഹ്നവും സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.