കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് അനുബന്ധ സാധനങ്ങൾ വിതരണം ചെയ്തു ; ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് മന്ദിരം മുണ്ടകപ്പാടം ചെയർമാൻ ജോർജ് വർഗീസിന് സ്ട്രക്ചർ നൽകി ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ, മാങ്ങാനം മുണ്ടകപ്പാടം അഗതിമന്ദിരത്തിലെ പാലിയേറ്റീവ് യൂണിറ്റിലേക്ക് പാലിയേറ്റീവ് അനുബന്ധസാധനങ്ങൾ വിതരണം ചെയ്തു.

മാങ്ങാനം മുണ്ടകപ്പാടം അഗതിമന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് മന്ദിരം മുണ്ടകപ്പാടം ചെയർമാൻ ജോർജ് വർഗീസിന് സ്ട്രക്ചർ നൽകി ഉദ്ഘാടനം നിര്‍വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ നർക്കോട്ടിക് സെല്‍ ഡിവൈഎസ്പി ജോൺ.സി, മാത്യുപോൾ (എ.ഡി.എൻ.ഓ ജനമൈത്രി), അമ്പിളി വി.ബി ( ജനമൈത്രി പിങ്ക് ബീറ്റ് ഓഫീസർ) എന്നിവരും പങ്കെടുത്തു