അകാരണമായി ശരീരഭാരം കുറയുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക; പിന്നില്‍ അര്‍ബുദ ലക്ഷണമായേക്കാം; അറിഞ്ഞിരിക്കാം ഇവയൊക്കെ….

Spread the love

കൊച്ചി: ശരീരഭാരം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് നമ്മള്‍.

ഓട്ടം, ചട്ടം, ഡയറ്റ് എന്നിങ്ങനെ നീണ്ട ഒരു ലിസ്റ്റ് തന്നെ അതിനു പിന്നില്‍ ഉണ്ടാകും.
എന്നാല്‍ പെട്ടന്നൊരു സുപ്രഭാതത്തില്‍ ശരീരം അനങ്ങാതെ തന്നെ ഭാരം കുറഞ്ഞാലോ…..?

അമിതമായി സന്തോഷിക്കാൻ വരട്ടെ. കാരണം അകാരണമായ വെയിറ്റ് ലോസ് പലപ്പോഴും അര്‍ബുദം പോലുള്ള മാരക രോഗങ്ങളുടെ ലക്ഷണമാകാം. പല പഠനങ്ങളും ഇതിനോടകം ഇത് ശരിവച്ചിട്ടുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അകാരണമായി ഭാരക്കുറവ് അനുഭവപ്പെട്ടവര്‍ക്ക് ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ അര്‍ബുദം നിര്‍ണ്ണയിക്കാനുള്ള സാധ്യത അധികമാണെന്ന് ഡാന-ഫാര്‍ബര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. അന്നനാളി, വയര്‍, കരള്‍, ബൈലിയറി ട്രാക്‌ട്, പാന്‍ക്രിയാസ്, ശ്വാസകോശം, വന്‍കുടല്‍, മലാശയം എന്നിവയുമായി ബന്ധപ്പെട്ട അര്‍ബുദങ്ങള്‍, നോണ്‍-ഹോജ്കിന്‍ ലിംഫോമ, മള്‍ട്ടിപ്പിള്‍ മെലനോമ, ലുക്കീമിയ പോലുള്ള അര്‍ബുദങ്ങള്‍ എന്നിവയെല്ലാം ഭാരനഷ്ടവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനറിപ്പോര്‍ട്ട് പറയുന്നു.