പോണ്‍ വെബ്‌സൈറ്റുകള്‍ കാണാന്‍ തിരിച്ചറിയല്‍ കാര്‍ഡ്, പുതിയ നിയന്ത്രണം വരുന്നു
സ്വന്തംലേഖകൻ
പോൺ വീഡിയോകൾ കാണുന്നതിന് ബ്രിട്ടനിൽ കർശന നിയന്ത്രണം വരുന്നു. അടുത്തമാസം മുതൽ ബ്രിട്ടനിൽ പോൺ വെബ്സൈറ്റുകൾ സന്ദർശിക്കണമെങ്കിൽ തിരിച്ചറിയൽ രേഖ ആവശ്യമായിവരും. പോൺ ഹബ്ബ്, യൂപോൺ പോലുള്ള വെബ്സൈറ്റുകൾക്ക് ഈ നിയന്ത്രണം ബാധകമാണ്.ലൈംഗികത കാണിക്കുന്ന വീഡിയോകൾ കാണാൻ പ്രായം വ്യക്തമാക്കുന്നതിനാണ് സർക്കാരിൽ നിന്നുള്ള ആധികാരികമായി തിരിച്ചറിയൽ രേഖ ആവശ്യപ്പെടുന്ന എയ്ജ് ഐഡി സംവിധാനം കൊണ്ടുവരുന്നത്. ഡ്രൈവിങ് ലൈസൻസ്, പാസ് പോർട്ട് എന്നിവ ഇതിനായി ഉപയോഗിക്കാം.ഏപ്രിൽ മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. അതോടെ പോൺ വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ പ്രായം സ്ഥിരീകരിക്കാനുള്ള നിർദേശമടങ്ങുന്ന പേജാണ് ആദ്യം തുറന്നുവരിക. കൃത്യമായ തിരിച്ചറിയൽ രേഖ നൽകിയാൽ മാത്രമേ വെബ്സൈറ്റിലേക്ക് പ്രവേശനമുള്ളൂ.ഏയ്ജ് ഐഡി സംവിധാനത്തിൽ ഉണ്ടാക്കുന്ന യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് എയ്ജ് ഐഡി നിയന്ത്രണമുള്ള എല്ലാ പോൺ വെബ്സൈറ്റുകളും സന്ദർശിക്കാം. എയ്ജ് ഐഡി അല്ലാതെ വയസ് നിയന്ത്രിക്കുന്ന മറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്ന വെബ്സൈറ്റുകളും ഉണ്ട്.2017 ലെ ഡിജിറ്റൽ എക്കോണമി ആക്റ്റിന്റെ ഭാഗമായാണ് ഈ പുതിയ നിയമം അംഗീകരിച്ചിരിക്കുന്നത്. അശ്ലീല ഉള്ളടക്കങ്ങളിൽ നിന്നും 18 വയസിന് താഴെയുള്ളവരെ കർശനമായി അകറ്റിനിർത്താനുള്ള ശ്രമമാണിതിൽ.എയ്ജ് ഐഡി, ബ്രിറ്റ്സ് പോലുള്ള സേവനങ്ങൾ വഴി വയസ് സ്ഥിരീകരിക്കുന്ന പോലെ. രാജ്യത്തെ വിവിധ വിൽപന കേന്ദ്രങ്ങളിൽ നിന്നും വാങ്ങാൻ സാധിക്കുന്ന പ്രത്യേകം തിരിച്ചറിയൽ വൗച്ചറുകൾ ഉപയോഗിച്ചും പോൺ സൈറ്റുകൾ സന്ദർശിക്കാം. പോർട്സ് എന്ന ആപ്ലിക്കേഷനാണ് ഈ വൗച്ചർ സേവനം ലഭ്യമാക്കുന്നത്.ഈ സംവിധാനം പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമങ്ങൾ പലതവണ നടന്നതാണ്. 2018 ഏപ്രിലിൽ ഈ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കമുണ്ടായിരുന്നു. എന്നാൽ അത് പിന്നീട് വർഷാവസാനത്തിലേക്ക് വെക്കുകയും. അത് പിന്നീട് 2019 ഏപ്രിലിലേക്ക് മാറ്റിവെക്കുകയുമാണുണ്ടായത്.അതേസമയം എത്രത്തോളം ഇത് ഫലപ്രദമാവുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യത നഷ്ടപ്പെടുമെന്നതാണ് പോൺവെബ്സൈറ്റുകളുടെ ഉപയോഗത്തിന് തിരിച്ചറിയൽ രേഖ ഏർപ്പെടുത്തുന്നതിനുള്ള പ്രധാന വിമർശനം.