പുതിയ സ്വിഫ്റ്റ് സര്‍വീസുകള്‍ ആരംഭിച്ചതിന് തുടർന്ന് ; കോട്ടയത്ത് നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ച്‌ കെ എസ് ആര്‍ ടി സി.

Spread the love

കോട്ടയം : ആറ് സര്‍വീസുകളാണണ് കോട്ടയത്ത് നിന്ന് ആരംഭിച്ചിരിക്കുന്നത്. കോട്ടയം – കുമളി – കമ്ബം വഴിയാണ് പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ബസുകള്‍ ഡിപ്പോകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ മാസം പത്തിന് മുന്‍പായി തന്നെ സര്‍വീസുകള്‍ ആരംഭിച്ചേക്കും.

 

 

 

ബസുകളുടെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല. 2018 ല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനായി തമിഴ്‌നാടുമായി കരാര്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ കോട്ടയം – പഴനി സര്‍വീസ് മാത്രം ആണ് ആരംഭിക്കാന്‍ കഴിഞ്ഞത്. പുതിയ ആറ് സര്‍വീസുകള്‍ ആരംഭിക്കുന്നത് വ്യാപാരികള്‍, വിദ്യാര്‍ത്ഥികള്‍, വിനോദ സഞ്ചാരികള്‍, തീര്‍ത്ഥാടകര്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാകും.

 

 

 

 

കഴിഞ്ഞ ദിവസം കോട്ടയം, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്ന് കെ എസ് ആര്‍ടി സി സ്വിഫ്റ്റ് പുതിയ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. കോട്ടയത്ത് നിന്ന് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടേക്കും പത്തനാപുരത്ത് നിന്ന് കണ്ണൂരിലേക്കുമാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. പുതുതായി അനുവദിച്ച സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ചാണ് പത്തനാപുരം യൂണിറ്റ് കണ്ണൂര്‍ സര്‍വീസിന് തുടക്കമിട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

കോട്ടയം മണ്ണാര്‍ക്കാട് സൂപ്പര്‍ ഫാസ്റ്റ് കോട്ടയത്ത് നിന്ന് ഉച്ചയ്ക്ക് 12:50 നും മണ്ണാര്‍ക്കാട് നിന്ന് രാവിലെ 05:10 നും സര്‍വീസ് ആരംഭിക്കും. ഏറ്റുമാനൂര്‍, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്ബാവൂര്‍, അങ്കമാലി, ചാലക്കുടി, പുതുക്കാട്, തൃശൂര്‍ വടക്കഞ്ചേരി, ആലത്തൂര്‍, പാലക്കാട് വഴിയായിയിരിക്കും സര്‍വീസ് നടത്തുക.