അമിത വേഗത്തിൽ വന്ന ടോറസ് തണൽമരശിഖരത്തിലുടക്കി അപകടം; അടർന്നു വീണ മരശിഖരം കേബിളിൽ തങ്ങിക്കിടന്നതിനാൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

 

കുമരകം : ടോറസ് ലാേറിയുടെ മുകൾ ഭാഗം തണൽ മരത്തിൻ്റെ ശിഖരത്തിൽ തട്ടി അടർന്നു വീണുണ്ടായ സംഭവത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴിക്ക്.

video
play-sharp-fill

ഇന്ന് രാവിലെ 9.45 ന് നല്ല വേഗതയിൽ ജെട്ടി പാലത്തിലൂടെ കൈപ്പുഴമുട്ട് ഭാഗത്തേക്ക് പോയ ടോറസ് ബോട്ടു ജെട്ടിയുടെ സമീപത്ത് റോഡരികിൽ നിന്നും വളർന്നു പന്തലിച്ച് അപകടാവസ്ഥയിൽ നിന്ന തണൽ മരത്തിൻ്റെ ശിഖരത്തിൽ തട്ടുകയായിരുന്നു അടർന്ന വലിയ ശിഖരം ജെട്ടി പാലത്തിൻ്റെ പടിഞ്ഞാറേ അരികിലൂടെ തോട്ടിലേക്ക് വീഴേണ്ടതായിരുന്നു.

 

എന്നാൽ പാലത്തിലൂടെ വലിച്ചിരുന്ന കേബിളുകളിൽ ഉടക്കി തോട്ടിൽ പതിക്കാതെ തുങ്ങി കിടക്കുകയാണ്. സംഭവം നടക്കുമ്പോൾ മത്സ്യ തൊഴിലാളി വളളത്തിൽ തോട്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു . മാത്രവുമല്ല യാത്രാബോട്ടും ഈ സമയം തൊട്ടരികെ കിടക്കുകയായിരുന്നു. കേബിളിൽ മരക്കമ്പ് തുങ്ങി കിടന്നതാണ് അപകടം ഒഴിവാകാൻ സഹായകരമായത്’ അപകടാവസ്ഥയിൽ നിൽക്കുന്ന തണൽ മരങ്ങൾ വെട്ടി മാറ്റുകയും പകരം പുതിയ തണൽ മരങ്ങൾ നട്ടുവളർത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group