പ്ലാറ്റ്ഫോമിൽനിന്ന് കാല്‍ വഴുതി പാളത്തിൽ വീണു ; ഗൃഹനാഥന്‍ തീവണ്ടി തട്ടി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

അരൂര്‍: പ്ലാറ്റ്ഫോമിൽനിന്ന് റെയിൽ പാളത്തിലേക്ക് കാൽതെറ്റിവീണ ഗൃഹനാഥൻ തീവണ്ടി തട്ടി മരിച്ചു. അരൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് നെയ്ത്തുപുരക്കല്‍ (മുകളിത്തറ) അഗസ്റ്റിന്‍ (അത്തോ-59) ആണ് മരിച്ചത്. അരൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം.

പ്ലാറ്റ്‌ഫോമിലൂടെ നടന്ന് വീട്ടിലേക്ക് പോകുമ്പോൾ അഗസ്റ്റിൻ കാല്‍വഴുതി ട്രാക്കില്‍ വീണു. ഈ സമയത്ത് തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് അഗസ്റ്റിനെ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്താണ് അഗസ്റ്റിന്റെ വീട്. കല്‍പ്പണിക്കാരനായിരുന്നു. ഭാര്യ: ഷേര്‍ളി. മക്കള്‍: സോണറ്റ്, റോണക്‌സ്. മരുമകള്‍: ഷാര.