ഇന്ത്യ ബോംബിട്ട് തകര്‍ത്ത ജെയ്ഷെ മദ്രസകളെല്ലാം അവിടെ തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്
സ്വന്തംലേഖകൻ
ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ തകര്‍ന്നുവെന്ന് പറഞ്ഞ പാകിസ്ഥാനിലെ ബാലാകോട്ടിലെ ജെയ്ഷെ-ഇ-മുഹമ്മദിന്റെ മദ്രസ ഇപ്പോഴും അവിടെ തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്. സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത് വിട്ട് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.നേരത്തെ ഇന്ത്യ വ്യോമാക്രമണത്തില്‍ തകര്‍ത്തായി പറയുന്ന ബാലാകോട്ടിലെ ജെയ്ഷെ-ഇ-മുഹമ്മദിന്റെ പരിശീലന ക്യാമ്പും അവിടെയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ റോയിട്ടേഴ്‌സ് പറയുന്നുണ്ട്.അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സാറ്റലൈറ്റ് ഓപ്പറേറ്ററായ പ്ലാനറ്റ് ലാബ് ഇങ്കാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഈ ചിത്രത്തില്‍ ആറ് കെട്ടിടങ്ങള്‍ ദൃശ്യമാണ്. 2018 ഏപ്രിലില്‍ ലഭിച്ച സാറ്റലൈറ്റ് ചിത്രത്തോട് ഇതിന് സാമ്യമുണ്ട്.കാര്യമായ കേടുപാടുകള്‍ ഇല്ലാത്ത രീതിയിലാണ് ചിത്രത്തില്‍ കെട്ടിടങ്ങള്‍ കാണപ്പെടുന്നത്. മദ്രസ പരിസരത്ത് വ്യോമാക്രമണത്തിന്റെ ലക്ഷണങ്ങളില്ല. ഇതോടെ ഇന്ത്യയുടെ വ്യോമാക്രമണ സംബന്ധിച്ച സംശയം വര്‍ദ്ധിക്കുകയാണ്.