കഞ്ചാവ് ഗുണ്ടാ സംഘത്തിന്റെ ആക്രമണം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു

Spread the love

ആലപ്പുഴ: ആലപ്പുഴയില്‍ കഞ്ചാവ് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേർക്ക് വെട്ടേറ്റു. ആലപ്പുഴ കൈതവനയില്‍ ജയ് കിഷോർ(51), മരുമകൻ അനന്തു(20), അയല്‍വാസി ഭാസ്‌കരൻ (59) എന്നിവർക്കാണ് വെട്ടേറ്റത്.ഓട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദീഷ് ഉദയനാണ് ആക്രമിച്ചത്.

 

 

 

കൈതവന സ്വദേശി ജയകിഷോറിന്റെ മരുമകൻ അനന്തുവിനെ തേടി വീട്ടിലെത്തിയ കഞ്ചാവ് കേസിലെ പ്രതി ഉദീഷും മറ്റു മൂന്നുപേരും ചേർന്ന് ജയ് കിഷോറിനെയും അയല്‍വാസി ഭാസ്‌കറിനെ വെട്ടുകയായിരുന്നു.