ബിസിനസ് സംബന്ധമായ വിരോധം ; മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; കേസിൽ യുവാവിനെ ഏറ്റുമാനുർ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: മധ്യവയസ്ക നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഏറ്റുമാനൂർ മാടപ്പാട്ട് ഭാഗത്ത് കുറ്റിക്കാട്ട് വീട്ടിൽ സംഗീത് സുരേന്ദ്രനെയാണ് (44) ഏറ്റുമാനുർ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളും, സുഹൃത്തും ചേർന്ന് കഴിഞ്ഞദിവസം ഏറ്റുമാനൂർ കോടതിപ്പടി ഭാഗത്ത് വച്ച് മധ്യവയസ് കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

മധ്യവയസ്കൻ സഞ്ചരിച്ചു വന്നിരുന്ന കാറിനെ ഇവർ മറ്റൊരു വാഹനത്തിൽ പിന്തുടർന്ന് വന്ന് തടഞ്ഞുനിർത്തി മധ്യവയസ്കനെ മർദ്ദിക്കുകയും, വഴിയിൽ കിടന്നിരുന്ന കരിങ്കല്ല് കഷ്ണം കൊണ്ട് തലയ്ക്കിടിക്കുകയുമായിരുന്നു. ഇവർക്ക് മധ്യവയസ്കനോട് ബിസിനസ് സംബന്ധമായ വിരോധം നിലനിന്നിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്. എച്ച്.ഓ.ഷോജോ വർഗീസ്, എസ്. ഐ ജയപ്രസാദ് , മനോജ്‌ കുമാർ, എ. എസ്.ഐ രാജേഷ് ഖന്ന എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.