
കോട്ടയം: പൊൻകുന്നം-പാലാ റോഡില്‍ അട്ടിക്കലില്‍ നാടകസംഘത്തിന്റെ മിനി ബസും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്.
ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. പാലാ കമ്യൂണിക്കേഷൻസിൻ്റെ മിനിബസാണ് അപകടത്തില്‍ പെട്ടത്.
ഡ്രൈവർ പാലാ സ്വദേശി മാർട്ടിന്റെ കാലൊടിഞ്ഞു. നാടകസംഘാംഗങ്ങളായ കോഴിക്കോട് സ്വദേശി ചെയ്ത ഖാലിദ് (62), ഉദയൻ (53) കൊല്ലം സ്വദേശി ഹരീഷ് (32) എന്നിവരെ പാലായിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാർ യാത്രക്കാരായ ആനിക്കാട് സ്വദേശികളായ ജിതിൻ മർക്കോസ്, ഷീന മാത്യു, ജിയാൻ ജിതിൻ എന്നിവരെ പൊൻകുന്നത്ത് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാടകസംഘം മുറിഞ്ഞപുഴ പള്ളിയില്‍ നാടകം അവതരിപ്പിക്കാൻ പോവുകയായിരുന്നു.