പമ്പാനദിയില്‍ കുളിക്കാനിറങ്ങി; രണ്ടു പേര്‍ മുങ്ങിമരിച്ചു ; ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് പേര്‍ അടങ്ങുന്ന കുടുംബത്തിലെ രണ്ടുപേര്‍ മുങ്ങി മരിച്ചു.മൂന്നാമത്തെയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

പത്തനംതിട്ട റാന്നിയിലാണ് സംഭവം. പുതുശേരിമല സ്വദേശികളായ മൂന്ന് പേരാണ് ഒഴുക്കില്‍പ്പെട്ടത്. അനില്‍കുമാര്‍, സഹോദര പുത്രന്‍ ഗൗതം എന്നിവരാണ് മരിച്ചത്. അനില്‍കുമാറിന്റെ മകള്‍ നിരഞ്ജനയ്ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുളിക്കാന്‍ എത്തിയപ്പോഴാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.