play-sharp-fill
മുന്നിൽ നാലു കെട്ട്; വാഹനം പാർക്ക് ചെയ്യാൻ മൾട്ടി ലെവൽ സംവിധാനം: ഇരുപത് കോടി മുടക്കി മുഖം മിനുക്കി കോട്ടയം റെയിൽവേ സ്‌റ്റേഷൻ

മുന്നിൽ നാലു കെട്ട്; വാഹനം പാർക്ക് ചെയ്യാൻ മൾട്ടി ലെവൽ സംവിധാനം: ഇരുപത് കോടി മുടക്കി മുഖം മിനുക്കി കോട്ടയം റെയിൽവേ സ്‌റ്റേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ കവാടത്തിലേയ്ക്ക് നടന്നു വരുമ്പോൾ ഇതൊരു നാലുകെട്ടാണോ എന്ന് അത്്ഭുതപ്പെട്ടാൽ തികച്ചും യാദൃശ്ചികം മാത്രം. ഇരുപത് കോടി മുടക്കി മുഖം മിനുക്കുന്ന കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ ആത്ഭുത കാഴ്ചകളിൽ ഒന്നു മാത്രമാവും ഇത്.
കേരളീയ വാസ്തുവിദ്യയുടെ പ്രതിരൂപമായ നാലുകെട്ടിന്റെ മാതൃകയിൽ കവാടം പുതുക്കിപ്പണിയുമെന്നതിനാണ് പദ്ധതിയെന്ന് ജോസ് കെ.മാണി് എംപി പറഞ്ഞു.
1.65 കോടി രൂപ ചെലവിൽ ഇരുചക്രവാഹനങ്ങൾക്കായി ആധുനിക മൾട്ടിലെവൽ പാർക്കിങ സംവിധാനത്തിന്റെ നിർമാണത്തിനും തുടക്കം കുറിച്ചിട്ടുണ്ട്..ഇതിന്റെ ഭാഗമായി പാർക്കിംഗ് സ്ഥലത്ത് നിലവിലുണ്ടായിരുന്ന മരങ്ങളെല്ലാം മുറിച്ചു മാറ്റിയിട്ടുണ്ട്. കോട്ടയത്തെ പാർക്കിങ് ഏരിയയിലെ സ്ഥലപരിമിതി മൂലമാണ് മൾട്ടിലെവൽ പാർക്കിങ്ങ് എന്ന ആശയം മുന്നോട്ടുവെച്ചത്. സ്റ്റീലിൽ നട്ടും, ബോൾട്ടും ഉപയോഗിച്ചാണ് പുതിയ പാർക്കിംഗ് സൗകര്യം ഒരുക്കുന്നത്. സ്ഥലസൗകര്യം അനുസരിച്ച് ഏപ്പോൾ വേണമെങ്കിലും മാറ്റി സ്ഥാപിക്കാവുന്ന വിധത്തിലാണ് നിർമ്മാണപ്രവർത്തങ്ങൾ പൂർത്തിയാക്കുന്നത്.
ഒരു രണ്ടാം കവാടം ഗുഡ്സ് ഷെഡ് റോഡിൽനിന്നും നിർമിക്കാനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. നിലവിലുള്ള മൂന്നു പ്ലാറ്റ്ഫോമുകൾ അഞ്ച് പ്ലാറ്റ്ഫോമുകളാക്കി ഉയർത്തി സ്റ്റേഷനിൽ നിവിലുള്ള ഫുട്ട് ഓവർബ്രിഡ്ജുകൾ വീതികൂട്ടി അഞ്ച് പ്ലാറ്റ്ഫോമുകളേയും തമ്മിൽ ബന്ധിപ്പിച്ച് തിരുവനന്തപുരം മോഡലിലാവും നിർമാണം. പ്ലാറ്റ്ഫോമുകളുടെ പ്രതലം ആധുനിക ടൈലുകൾ പാകി മനോഹരമാക്കും. വിശ്രമമുറികളിൽ കൂടുതൽ ശുദ്ധജലസൗകര്യവും, വാട്ടർകൂളറുകളും സ്ഥാപിക്കുവാനും പദ്ധതിയുണ്ട്. ബുക്കിംഗ് കൗണ്ടറുകൾ കൂടുതൽ ആധുനിക വൽക്കരിക്കുകയും യാത്രക്കാർക്കായി കൂടുതൽ ഇൻഫർമേഷൻ ബോർഡുകളും, ഡിസ്പ്ലേ ബോർഡുകളും, പാസഞ്ചേഴ്സ് സൗഹൃദ കൗണ്ടറുകളും, ടച്ച് സ്‌ക്രീനികളും സ്ഥാപിക്കും. സ്റ്റേഷനിൽ പുതുതായി നിർമിച്ച ഫുട്ഓവർബ്രിഡ്ജിന് സമീപത്തായി പുതിയ എസ്‌ക്കലേറ്ററുകൾ സ്ഥാപിക്കുകയും പ്രായമായർക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്നതിനായി ലിഫ്റ്റ് സംവിധാനവും ഒരുക്കുവാനും പദ്ധതിയുണ്ട്. അംഗപരിമിതർക്കായി പ്രത്യേക പാർക്കിങ് സംവിധാനവും കൂടുതൽ റാമ്പുകളും ഒരുക്കും.