പാലാ വലിയപാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ വയോധികൻ മരിച്ചു; മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ

Spread the love

 

പാലാ: പാലാ വലിയപാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ വയോധികൻ മരിച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് വയോധികൻ പാലാ വലിയ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയത്. പുള്ളിക്കാനം തൊട്ടിയില്‍ തങ്കച്ചന്‍ (71) ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

നാട്ടുകാർ ഉടനെ പോലീസിലും ഫയർഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. പാലാ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ആറ്റില്‍ നിന്നും മൃതദേഹം എടുത്ത് പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.ഇയാള്‍ ചാടിയതിന് സമീപത്തുനിന്ന് ഒരു ബാഗ് കിട്ടിയിട്ടുണ്ട്. പോലീസ് ഇത് പരിശോധിച്ചുവരുന്നു.